Hot Posts

6/recent/ticker-posts

മാർ ആഗസ്‌തീനോസ് കോളേജിന് നാക് 'എ ഗ്രേഡ് ' അംഗീകാരം


പാലാ: എം ജി യൂണിവേഴ്സിറ്റിയിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ രാമപുരം മാർ ആഗസ്‌തീനോസ് കോളേജ്,നാഷണൽ അസ്സസ്മെന്റ് ആൻഡ് ആക്രെഡിറ്റേഷൻ കൗൺസിലിന്റെ (നാക്) 'എ ഗ്രേഡ്' കരസ്ഥമാക്കി.


ഉന്നത വിദ്യാഭ്യാസ രംഗത്തെ അക്കാഡെമിക് ഗുണനിലവാരം നിർണ്ണയിക്കുന്നതിനു യു ജി സി നിയോഗിക്കുന്ന സമിതിയാണ് മൂല്യനിർണ്ണയം നടത്തുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തെ മുഴുവൻ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളുടെ നിലവാരവും,
ഇൻഫ്രാസ്ട്രക്ചർ സംവിധാനങ്ങളും വിലയിരുത്തിയാണ് ഗ്രേഡ് നിശ്ചയിക്കുന്നത്.




എല്ലാ മാനദണ്ഡങ്ങളിലും മികച്ച പ്രകടനം ഉള്ളതിനാലാണ് ആദ്യ സൈക്കിളിൽ തന്നെ കോളേജിന് ഉന്നത റാങ്ക് കിട്ടിയത്. സ്വാശ്രയ മേഖലയിലെ ഒരു കോളേജിന് ആദ്യ അസ്സസ്മെന്റിൽ 'എ ഗ്രേഡ്' ലഭിക്കുന്നത് ഉജ്ജ്വല നേട്ടമാണ്.


കഴിഞ്ഞ 27 വർഷമായി മികച്ച നിലയിൽ പ്രവർത്തിക്കുന്ന കോളേജിന് 102 യൂണിവേഴ്സിറ്റി റാങ്കുകൾ നേടുവാൻ സാധിച്ചത് അക്കാഡെമിക് നിലവാരത്തിന്റെ തെളിവായി നാക് പിയർ ടീം വിലയിരുത്തി. മികച്ച അച്ചടക്കവും, സാമൂഹിക സേവനങ്ങളിലുള്ള പ്രതിബദ്ധതയും പ്രത്യേകം ശ്രദ്ധിക്കപ്പെടുകയുണ്ടായി.


കോളേജ് ഐ ക്യു എ സി യുടെ നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും വിദ്യാർഥികളും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ ഉന്നത അംഗീകാരമെന്ന് കോളേജ് മാനേജർ റവ ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ, പ്രിൻസിപ്പൽ ഡോ ജോയി ജേക്കബ് എന്നിവർ പറഞ്ഞു.


 


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു