Hot Posts

6/recent/ticker-posts

പ്രമുഖ ​ഗ​ജവീരൻമാർ അണിനിരക്കും; അമ്പാറ ആനയൂട്ട് ഓഗസ്റ്റ് 12 ശനിയാഴ്ച


മേലമ്പാറ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ അമ്പാറ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ മഹാഗണപതി ഹോമവും ആനയൂട്ടൂം ശനീശ്വരപൂജയും ഓഗസ്റ്റ് 12 ശനിയാഴ്ച നടക്കും. അമ്പാറ തേവരുടെ മണ്ണിൽ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം എണ്ണം പറഞ്ഞ ഗജവീരന്മാർ ഇത്തവണ അണിനിരക്കും.


ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മറ്റപ്പള്ളിമനയ്ക്കൽ നാരായണൻ നമ്പൂതിരിയുടെ കർമികത്വത്തിലാണ് മഹാഗണപതിഹോമവും  ആനയൂട്ടും നടത്തുന്നത്. ക്ഷേത്ര മൈതാനത്ത് നടക്കുന്ന പ്രൗഢഗംഭീരമായ ഊട്ടിന്റെ ഉൽഘാടനം ശനിയാഴ്ച രാവിലെ 9ന് കേരളാ നിയമസഭ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് നിർവഹിക്കും.


ഗുരുവായൂർ ദേവസ്വം മെമ്പർ മനോജ് ബി നായർ ഭദ്രദീപം കൊളുത്തും. പ്രസിദ്ധ സിനിമ സംവിധായകൻ ശ്രീകുമാർ അരീകുറ്റി മുഖ്യ അതിഥി ആയിരിക്കും. തലപ്പുലം ഗ്രാമപ്പഞ്ചായത്ത് മെമ്പർ എൽസി ജോസഫ് ആശംസ നേരും.


ആന പരിപാലന രംഗത്ത് പുത്തൻ തലമുറയുടെ അനുകരണീയ വ്യക്തിത്വം മാനുവൽ തോമസ് ( ഈരാറ്റുപേട്ട അയ്യപ്പന്റെ ഉടമ) നേയും ആന ലോകത്ത് ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി രംഗത്ത് അതുല്യ പ്രതിഭ കണ്ണൻ മുഹമയേയും ആനകമ്പത്തിന് അനുകരണമില്ലാത്ത ശബ്ദസാന്നിധ്യം ശൈലേഷ് വൈക്കം, ആന പരിപാലന രംഗത്ത്  സ്തുത്യർഹമായ സേവനം കാഴ്ചവച്ചു വരുന്ന ആന പാപ്പാൻ  മനോജ് കുന്നന്താനം (പുതുപ്പള്ളി കേശവന്റെ പാപ്പാൻ) എന്നിവരെ ചടങ്ങിൽ അമ്പാറ ദേവസ്വം ആദരിക്കും. 


പുതുപ്പള്ളി കേശവൻ, ഭാരത് വിനോദ്, കിരൺ നാരായണൻകുട്ടി, പുതുപ്പള്ളി സാധു, കാഞ്ഞിരംങ്ങാട്ട് ശേഖരൻ, വേണാട്ട്മറ്റം ഗോപാലൻ കുട്ടി എന്നീ ​ആനകൾ ആനയൂട്ടിന് പങ്കെടുക്കും.ക്ഷേത്രത്തിൽ ഉച്ചയ്ക്ക് 12 മണിക്ക് പ്രസിദ്ധമായ ശനീശ്വരപൂജയും തുടർന്ന് അന്നദാനവും നടക്കും. 


 


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍