Hot Posts

6/recent/ticker-posts

തമിഴ് നാട്ടിൽ മദ്യശാലകൾ അടച്ച് പൂട്ടിയ തീരുമാനം സ്വാഗതാർഹം- കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി


representative image

കൊച്ചി: അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ 500 മദ്യശാലകൾ അടച്ച് പൂട്ടിയ സർക്കാർ തീരുമാനം ഏറെ ആശ്വാസദായകവും സ്വാഗതർഹവുമാണെന്ന് കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി.


'ഘട്ടമായി സമ്പൂർണ്ണ മദ്യനിരോധനമാണ് തമിഴ്നാട് സർക്കാർ ലക്ഷ്യമിടുന്നത്.കേരള സർക്കാർ ഈ  തീരുമാനം ഇവിടെ നടപ്പാക്കാനുള്ള ആർജ്ജവം കാണിക്കണം.പൊതു തിരഞ്ഞെടുപ്പ് വേളയിൽ മദ്യലഭ്യത കുറയ്ക്കുമെന്ന് ജനങ്ങൾക്ക് നൽകിയ ഉറപ്പ് എൽ ഡി എഫ് സർക്കാർ സൗകര്യം വിസ്മരിക്കുന്നത് കൊടിയ വഞ്ചനയാണ്.' 


കേരളം ലഹരിയുടെ ഹബ്ബായി മാറുന്നത് സർക്കാർ കാണാതെ പോകുന്നത് അത്യന്തം ഖേദകരവും പ്രതിഷേധാർഹവുമാണെന്നും സമിതി കുറ്റപ്പെടുത്തി. 



സർക്കാരിന്റെ ജനദ്രോഹ മദ്യനയ വ്യാപനത്തിനെതിരെ മദ്യ, ലഹരി വിരുദ്ധ കൂട്ടായ്മകളുടെ സഹകരണത്തോടെ കേരള മദ്യ വിരുദ്ധ ഏകോപന സമിതി ഒക്ടോബർ രണ്ടിന് രാവിലെ 10-30 ന് അത്താണി ജംഗ്ഷനിൽ പ്രതിഷേധ നില്പ് സമരം നടത്തും.

അതിരൂപത നേതൃയോഗം സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.
കെ.എ. പൗലോസ്, സുഭാഷ് ജോർജ്, കെ.വി.ജോണി, തോമസ് മറ്റപ്പിള്ളി, ജോണി പിടിയത്ത്, വർഗീസ് കോളേരിക്കൽ കെ.വി.ഷാ, ചെറിയാൻ മുണ്ടാടൻ , ജോർജ് ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
വികസന സദസ്: കോട്ടയം ജില്ലയില്‍ 26 മുതല്‍, എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടത്തും