Hot Posts

6/recent/ticker-posts

റോഡ് ക്യാമറ കേടായാൽ കെൽട്രോണിൽ നിന്നും പിഴ ഈടാക്കും

representative image

റോഡ് ക്യാമറ കേടായാൽ ഒരെണ്ണത്തിന് ഒരു ദിവസം 1000 രൂപ വീതം കെൽട്രോണിൽ നിന്നു പിഴയീടാക്കണമെന്ന് മോട്ടർ വാഹനവകുപ്പിന്റെ നിർദേശം. റോഡ് ക്യാമറയിൽ ഉപകരാർ നൽകിയതിലെ ക്രമക്കേട് പുറത്തുവന്നതിനെ തുടർന്നുള്ള വിവാദത്തിൽനിന്നു തലയൂരാൻ കെൽട്രോണുമായി മോട്ടർവാഹന വകുപ്പ് ഉണ്ടാക്കുമെന്ന് ഉറപ്പുപറഞ്ഞ സമഗ്രകരാറിലേക്കാണ് ഈ നിർദേശം മോട്ടർ വാഹനവകുപ്പ് വയ്ക്കുന്നത്. എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്ന് അന്തിമ ചർച്ചയിൽ അറിയിക്കുന്നതിനാണ് കെൽട്രോണിന്റെ നീക്കം.


ചെറിയ ചില വിട്ടുവീഴ്ചകൾ വരുത്തി പരിഷ്കരിച്ചുള്ള കരാറിന്റെ കരട് കെൽട്രോൺ നേരത്തേ ഗതാഗത കമ്മിഷണർക്ക് കൈമാറിയിരുന്നു. പഴയകരാറിൽനിന്നു വലിയ വിട്ടുവീഴ്ച ചെയ്താൽ കെൽട്രോണിനു നഷ്ടമുണ്ടാകുമെന്നതിനാൽ മോട്ടർ വാഹനവകുപ്പ് പറയുന്നതുപോലെ കരാറിൽ വലിയ പൊളിച്ചെഴുത്തിന് കെൽട്രോൺ തയാറല്ലെന്നും വ്യക്തമാക്കിയിരുന്നു.




കൺട്രോൾ റൂമുകൾ തകരാറിലായാൽ മുൻകരാർ പ്രകാരം 1000 രൂപയാണ് ആഴ്ചയിൽ കെൽട്രോൺ പിഴയടയ്ക്കേണ്ടത്. ഇതു വർധിപ്പിക്കണമെന്നു മോട്ടർ വാഹനവകുപ്പ് പറഞ്ഞതിനാൽ ഇരട്ടിപ്പിഴയാകാം എന്ന നിർദേശമാണ് കെൽട്രോൺ മുന്നോട്ടുവച്ചത്.


ഈ നിർദേശം സ്വീകാര്യമല്ലെന്നാണ് മോട്ടർവാഹന വകുപ്പിന്റെ നിലപാട്. 14 കൺട്രോൾ റൂമുകൾക്കു മാത്രം പോരാ പിഴയെന്നും ഓരോ ക്യാമറാ യൂണിറ്റിനും പിഴ വേണമെന്നുമാണ് വകുപ്പിന്റെ നിർദേശം. 726 ക്യാമറകൾക്കും ഇതു ബാധകമാക്കണം. 



ക്യാമറ കേടായാൽ അതു പ്രവർത്തന സജ്ജമാക്കുന്നതുവരെ ഓരോ ദിവസവും 1000 രൂപ വീതം പിഴയീടാക്കണം. എന്നാൽ നേരത്തേയുള്ള കരാറിൽ നിന്നു വലിയ മാറ്റം വരുത്തി ഒന്നും നടക്കില്ലെന്നാണ് കെൽട്രോൺ വാദിക്കുന്നത്. 


 

വാഹനമിടിച്ചോ പ്രകൃതിക്ഷോഭത്താലോ ക്യാമറ കേടായാൽ അതു നവീകരിക്കുന്നതിനുള്ള പണം സർക്കാർ നൽകണമെന്ന നിലപാടിൽനിന്നു കെൽട്രോൺ പിന്നാക്കം പോകില്ല. എന്നാൽ ഇത് അംഗീകരിക്കില്ലെന്നാണ് മോട്ടർവാഹന വകുപ്പ് നിലപാട്. ഇതിലൊന്നും വ്യക്തത വരുത്താൻ സർക്കാരിനായിട്ടില്ല.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം