Hot Posts

6/recent/ticker-posts

നിപ്പ: കേന്ദ്രസംഘവും പുണെ എൻഐവി മൊബൈൽ ലാബും കോഴിക്കോട്ട്: മൂന്ന് ജില്ലകൾക്ക് ജാഗ്രതാ നിർദേശം


പുണെ എൻഐവിയുടെ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി) മൊബൈൽ ലാബ് കോഴിക്കോടെത്തി. ഇതോടെ നിപ്പ പരിശോധനകൾ കോഴിക്കോട്ട് നടത്തി ഫലം ഉടനടി ലഭ്യമാവുമെന്ന് അധികൃതർ അറിയിച്ചു. രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ നിപ്പ രോഗബാധയുടെ ആശങ്കയ്ക്ക് ഇടയിൽ 11 പേരുടെ പരിശോധനാ ഫലം ഇന്നെത്തും. 


പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ച 11 സാംപിളുകളുടെ ഫലമാണ് ഇന്നെത്തുക. അതിനിടെ, നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്രസംഘം കോഴിക്കോട്ട് എത്തി. ഇവർ ഗസ്റ്റ് ഹൗസിൽ ആരോഗ്യ വകുപ്പ് അധികൃതരുമായി യോഗം ചേരുകയാണ്. ഇതിനു ശേഷം നിപ്പ ബാധിത മേഖലകളിലേക്കു പോകും. ആദ്യം കുറ്റ്യാടിയിൽ പരിശോധന നടത്തിയശേഷം ആയഞ്ചേരി പഞ്ചായത്തിലേക്ക് പോവും.


അതേസമയം, കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ തുടരുകാണ്. ആൾക്കൂട്ടനിയന്ത്രണത്തിനായി ഈ മാസം 24 വരെ കോഴിക്കോട് ജില്ലയിൽ വലിയ പരിപാടികൾ ഒഴിവാക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ പ്രഫഷനൽ കോളജുകൾ, അങ്കണവാടി, മദ്രസ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. കൺടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച പഞ്ചായത്തുകളിൽ നിയന്ത്രണം കടുപ്പിച്ചു.


കോഴിക്കോട് ഇതുവരെ നിപ്പ ബാധിച്ച് ചികിത്സയിലുള്ളത് 3 പേരാണ്. ഇതുവരെ ആകെ അയച്ചത് 18 പേരുടെ സാംപിളുകളാണ്. ഇതിൽ മരിച്ച ഒരാൾ ഉൾപ്പെടെ 4 പേർക്കു രോഗം സ്ഥിരീകരിച്ചു; 3 പേർക്ക് രോഗമില്ലെന്നും. ഇന്നലെ അയച്ച 11 പേരുടെ ഫലമാണ് വരാനുള്ളത്. പനി, മസ്തിഷ്കജ്വരം, ന്യുമോണിയ ലക്ഷണങ്ങളോടെ 18 പേർ കോഴിക്കോട് മെഡിക്കൽ കോളജ് നിപ്പ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്.


മൂന്ന് ജില്ലകൾക്ക് ജാഗ്രതാ നിർദേശം

കോഴിക്കോട് നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തിൽ കണ്ണൂർ, വയനാട്, മലപ്പുറം എന്നീ അയൽ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്.കോഴിക്കോട് ജില്ലയിൽ പനി ബാധിച്ചുള്ള 2  മരണങ്ങൾ ഉണ്ടായത് കാരണം ആരോഗ്യ വകുപ്പ് ഇന്നലെ തന്നെ ജില്ലയിൽ ജാഗ്രത നിർദേശം പുറപ്പെടപ്പെടുവിച്ചിരുന്നു. നിപയാണോയെന്ന് സ്ഥിരീകരിക്കാൻ സാമ്പിളുകൾ പുനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിപ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നിപ ബാധിതരുടെ ചികിത്സയ്ക്കായി മോണോക്ലോണൽ ആന്റിബോഡിയുടെ ലഭ്യത ഐസിഎംആറുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തിയിട്ടുണ്ട്.

 

കോഴിക്കോട് നിപ കൺട്രോൾ റൂം (0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100) ആരംഭിച്ചു. കോണ്ടാക്ട് ട്രെയ്സിംഗും സർവയലൻസ് പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും