Hot Posts

6/recent/ticker-posts

കാക്കിയിലേയ്ക്ക് തിരിച്ചുപോക്കിനൊരുങ്ങി കെഎസ്ആർടിസി


representative image

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇനി കാക്കി യൂണിഫോം. നിലവിലെ ആകാശ നീല ഷര്‍ട്ടും നീല പാന്റുമാണ് മാറ്റുന്നത്. ജോലിക്ക് ഇണങ്ങുന്നത് കാക്കി പാന്റ്‌സും ഷര്‍ട്ടുമാണെന്ന് ജീവനക്കാരുടെ യൂണിയനുകള്‍ പറഞ്ഞിരുന്നു. ഇതുപ്രകാരമാണ് യൂണിഫോം മാറ്റുന്നത്.


രണ്ടു മാസത്തിനകം യൂണിഫോം വിതരണം പൂര്‍ത്തിയാക്കും. ഇരുപതിനായിരത്തിലേറെ ജീവനക്കാര്‍ക്ക് യൂണിഫോം നല്‍കും. രണ്ടുജോടി യൂണിഫോം ജീവനക്കാര്‍ക്ക് സൗജന്യമായി നല്‍കും. മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ക്ക് നിലവിലെ  നീല യൂണിഫോം തന്നെയായിരിക്കും.




പത്തു വര്‍ഷത്തിനിടെ ഇതാദ്യമായാണ് സൗജന്യമായി കെ.എസ്.ആര്‍.ടി.സി. യൂണിഫോം നല്‍കുന്നത്. ഇതിനായി മൂന്നുകോടി രൂപയാണ് ചെലവ്.








പോലീസ് യൂണിഫോമിനുള്ള ഗുണനിലവാരത്തിലുള്ളതാണ് തുണി. കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റിലെ കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഇളം ഓറഞ്ച് ഷര്‍ട്ടും കറുത്ത നിറത്തിലുള്ള പാന്റ്സും തന്നെയായിരിക്കും.



Reactions