Hot Posts

6/recent/ticker-posts

അതൊരു 'പുലി'യായിരുന്നു.. അന്ന് അറിഞ്ഞില്ല; അത്യപൂർവ സൗഹൃദ കഥ



കരിമ്പുലിയെ വളർത്തിയ യുവതിയുടെ കഥ സോഷ്യൽ മീഡിയയിൽ വൈറലാണ്.റഷ്യൻ സ്വദേശിനി വിക്ടോറിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അപൂർവ സൗഹൃദകഥ ലോകമറിഞ്ഞത്. 



ഈ അക്കൗണ്ടിന്റെ പേരിന്റെ ഉടമ മനുഷ്യനല്ല. ഒരു കരിമ്പുലിയാണ്. ലൂണ എന്ന കരിമ്പുലിയും വളർത്തമ്മയായ വിക്ടോറിയയും തമ്മിലാണ് ഈ അപൂർവ സൗഹൃദം.



കാടിനോട് ചേർന്നുള്ള  വീടിന് സമീപത്തുനിന്നാണ് കണ്ണുപോലും തുറക്കാത്ത പ്രായത്തിൽ വിക്ടോറിയയ്ക്ക് ലൂണയെ ലഭിക്കുന്നത്. ജനിച്ചയുടനെ അമ്മ ഉപേക്ഷിച്ചതായിരുന്നു കുഞ്ഞ് ലൂണയെ. കറുത്ത പൂച്ചക്കുഞ്ഞെന്ന് കരുതി വളർത്തുനായ വെൽസയ്ക്ക് കൂട്ടാകുമെന്ന ചിന്തയിൽ ‘പൂച്ചക്കുഞ്ഞുമായി’ വിക്ടോറിയ വീട്ടിലെത്തി. ലൂണ എന്ന് പേരും നൽകി. 



‘പൂച്ചക്കുഞ്ഞും’ വളർത്തുനായയും ഒരു പാത്രത്തിൽ ഭക്ഷണം കഴിച്ച് വളർന്നു. എന്നാൽ അതുവരെ പൂച്ചക്കുഞ്ഞെന്ന് കരുതിയ ലൂണ വളർന്നപ്പോൾ വളർത്തുനായയേക്കാൾ വലുതായി. അപ്പോഴാണ് അവനൊരു കരിമ്പുലിയാണെന്ന് ഉടമ വിക്ടോറിയ തിരിച്ചറിഞ്ഞത്. റഷ്യൻ കരിമ്പുലി!.

ഒട്ടേറെപ്പേരാണ് വിക്ടോറിയയോട് ലൂണയെക്കുറിച്ച് അന്വേഷിക്കാറുള്ളത്. ഇതിൽ ചിലരെങ്കിലും ലൂണയെ സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അവനെ വിട്ടുകൊടുക്കാനാകാത്ത ആത്മബന്ധമാണ് ഇവർ തമ്മിൽ ഇപ്പോഴുള്ളത്. 

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ ഓണാഘോഷ ലോഗോ ഉദ്ഘാടനം ചെയ്തു
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്