Hot Posts

6/recent/ticker-posts

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ ലഹരിക്ക് എതിരേ ഒപ്പുശേഖരണവും പ്രതിജ്ഞയും

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ ലഹരിക്ക് എതിരേ വിശാല ക്യാൻവാസിൽ ഒപ്പുശേഖരണം നടത്തിയും പ്രതിഞ്ജ എടുത്തും രക്ഷിതാക്കൾ. 'ലഹരി ഉപേക്ഷിക്കൂ ജിവിതം സുന്ദരമാക്കൂ' എന്ന സന്ദേശവുമായാണ് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പ്രതിജ്ഞ എടുത്തത്.

പ്രതിജ്ഞയ്ക്ക് ശേഷം സ്കൂളിൽ തീർത്ത വിശാല ക്യാൻവാസിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും ഒപ്പുശേഖരണം നടത്തി. ലഹരിക്ക് എതിരേ ഉള്ള പോരാട്ടങ്ങളും ബോധവൽക്കരണങ്ങളും കുടുംബത്തിൽ നിന്നും തുടങ്ങണം എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ വിളിച്ച് കൂട്ടി പ്രവർത്തനങ്ങൾ തുടങ്ങിയത്.


ഹെഡ് മാസ്റ്റർ സാബു മാത്യു പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി.ടി.എ പ്രസിഡന്റ് ജീജി വെട്ടത്തിൽ, അധ്യാപകർ എന്നിവർ നേതൃത്വം നല്കി.





Reactions