Hot Posts

6/recent/ticker-posts

പുതുപ്പള്ളിയിൽ വോട്ടു ചെയ്യാനെത്തുന്നവർക്ക് ഒപ്പമുള്ള കുട്ടികൾക്ക് പലഹാരം



പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ വന്നാൽ പലഹാരം കഴിക്കാനും ലക്കി ഡ്രോയിൽ പങ്കെടുക്കാനും അവസരം. വോട്ടർമാരെ ബോധവൽക്കരിക്കാനുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ പരിപാടിയായ സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാം) ഭാഗമായാണു വോട്ടു ചെയ്യാനെത്തുന്ന മാതാപിതാക്കൾക്കൊപ്പം വരുന്ന കുട്ടികൾക്കു ബൂത്തുകളിൽ പലഹാരങ്ങൾ വിതരണം ചെയ്യുന്നത്.


റാഗി കുക്കീസ്, ഡ്രൈ ഫ്രൂട്സ്, നട്സ് ഇവയാണു 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു നൽകുക. ബലൂണുകളും നൽകും. 



ബൂത്തുകൾ അലങ്കരിക്കുന്നതിനു കോളജ് വിദ്യാർഥികളെയും ശുചിത്വ മിഷനെയും ചുമതലപ്പെടുത്തി. 62 ബൂത്തുകൾ അലങ്കരിക്കും. 


ഇതിനു സമ്മാനവും നൽകും. വോട്ടർമാർക്കായി ലക്കി ഡ്രോ മത്സരവും നടത്തും. വോട്ടെടുപ്പിനെക്കുറിച്ചു ഫീഡ്ബാക്ക് നൽകുന്നവരിൽ നിന്നു തിരഞ്ഞെടുക്കുന്നവർക്കാണു സമ്മാനം. 



 


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്