Hot Posts

6/recent/ticker-posts

അധ്യാപക ദിനം വേറിട്ടതാക്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ


ജീവന്റെ വിലയായി, രക്തം നല്കു.. ജീവൻ രക്ഷിക്കു.. എന്ന മുദ്രാവാക്യം ഉയർത്തി രക്തം ദാനം ചെയ്തും സ്നേഹ പൊതി ചോറ് നല്കിയും വേറിട്ട രീതിയിലാണ് ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ അധ്യാപകദിനം ആഘോഷിച്ചത്. 


സഹജീവികളോടുള്ള കാരുണ്യവും സ്നേഹവും പ്രകടിപ്പിച്ച്  അധ്യാപകർ പാലാ മെഡിസ്റ്റിയിലാണ് രക്തദാനം നടത്തിയത്. കൂടാതെ മണിയംകുളം രക്ഷാ ഭവനത്തിലെ സഹോദരങ്ങൾക്ക് സ്നേഹ പൊതികൾ നല്കുകയും ചെയ്തു.



പാരിഷ് ഹാളിൽ നടന്ന പൊതുസമ്മേളനം സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ സാബു മാത്യു, ഫാദർ തോമസ് കട്ടിപ്പറമ്പിൽ, പി.ടി.എ പ്രസിഡന്റ് ജിജി വെട്ടത്തേൽ എന്നിവർ പ്രസംഗിച്ചു.


മുൻ ഹെഡ് മാസ്റ്റർമാരായ വിവി ഫിലിപ്പ്, പോൾ തോമസ്, വാർഡ് മെംബറും മുൻ ഹെഡ് മാസ്റ്ററുമായ രമേശ് ഇലവുങ്കൽ എന്നിവരെ ആദരിച്ചു. തുടർന്ന് ഗുരു വന്ദനം പരിപാടിയും നടത്തി.


 


Reactions