Hot Posts

6/recent/ticker-posts

കൃത്രിമ ​ഗർഭധാരണത്തിന്റെ വിജയ സാധ്യത കൂട്ടാനും നിര്‍മിത ബുദ്ധി


representative image

നിര്‍മിത ബുദ്ധിയുടെ സാധ്യതകളും അത് വരുത്തിവെച്ചാക്കാവുന്ന ദോഷങ്ങളും എല്ലാം ചർച്ചയായിട്ട് കാലങ്ങളായി. നിര്‍മിത ബുദ്ധിയുടെ അപാര സാധ്യതകളെ പല മേഖകളും ഉപയോ​ഗപ്പെടുത്തുന്നുമുണ്ട്.



ആരോ​ഗ്യരം​ഗത്തും നിർമ്മിത ബുദ്ധിയ്ക്ക് വലിയ സാധ്യതളുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന വാർത്തകൾ സൂചിപ്പിക്കുന്നു.


ഇപ്പോള്‍ കൃത്രിമ ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്ന ഐവിഎഫ്‌ ചികിത്സയുടെ വിജയനിരക്ക്‌ വർധിപ്പിക്കാനും നിര്‍മിത ബുദ്ധിക്ക്‌ കഴിയുമെന്ന്‌ ചൂണ്ടിക്കാട്ടുകയാണ്‌  ശാസ്‌ത്രലോകം. ഐവിഎഫ്‌ ചികിത്സയുടെ കൃത്യതയും കാര്യക്ഷമതയും വർധിപ്പിക്കാന്‍ നിര്‍മിത ബുദ്ധി സഹായിക്കുമെന്ന്‌ അടുത്തിടെ ലഖ്‌നൗവില്‍ നടന്ന ഇന്ത്യന്‍ ഫെര്‍ട്ടിലിറ്റി സൊസൈറ്റിയുടെ (ഐഎഫ്‌എസ്‌) സമ്മേളനം അഭിപ്രായപ്പെട്ടു. 


ഐവിഎഫിനായി തിരഞ്ഞെടുക്കുന്ന അണ്ഡത്തിന്റെയും ബീജകോശത്തിന്റെയും ഗുണനിലവാരം ഇതിന്റെ വിജയത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകമാണ്‌. ഇക്കാര്യത്തില്‍ നിര്‍ണായക സംഭാവനകള്‍ നിര്‍മിത ബുദ്ധിക്ക്‌ നല്‍കാന്‍ സാധിക്കുമെന്ന്‌ സമ്മേളനത്തില്‍ പങ്കെടുത്ത വിദഗ്‌ധര്‍ വിലയിരുത്തി. 


ഒവേറിയന്‍ ഫോളിക്കിളുകളുടെ വലുപ്പം, അണ്ഡത്തിന്റെ രൂപം എന്നിങ്ങനെ പല ഘടകങ്ങളും ഐവിഎഫില്‍ സ്‌ത്രീകളുടെ അണ്ഡത്തിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നു. ബീജത്തിന്റെ ഘടന, സംയോജനം, ചലനക്ഷമത എന്നിവ പുരുഷ ബീജത്തിന്റെ നിലവാരത്തില്‍ പങ്ക്‌ വഹിക്കുന്നു. ഇവയുടെ തിരഞ്ഞെടുപ്പില്‍ മനുഷ്യര്‍ വരുത്തുന്ന തെറ്റുകള്‍ പരിഹരിച്ച്‌ കൂടുതല്‍ വസ്‌തുനിഷ്‌ഠ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്താമെന്നും സമ്മേളനത്തിൽ വിദ​ഗ്ദർ അഭിപ്രായപ്പെട്ടു.

രാജ്യത്തെ നാനൂറിലധികം ഐവിഎഫ്‌ വിദഗ്‌ധരും ഗൈനക്കോളജിസ്‌റ്റുകളും സമ്മേളനത്തില്‍ പങ്കെടുത്തു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍