Hot Posts

6/recent/ticker-posts

വൈറലായി സംസ്കരിക്കും മുൻപ് കരഞ്ഞ്, ‘മരിച്ച്’ തിരിച്ചുവന്ന കുഞ്ഞ്


representative image

അസം: ചാപിള്ളയെന്നു സ്ഥിരീകരിച്ച് ആശുപത്രി അധികൃതർ വിട്ടുനൽകിയ കുഞ്ഞ് സംസ്കരിക്കുന്നതിനു സെക്കൻഡുകൾക്കു മുൻപ് കരഞ്ഞു. മൺമറയും മുൻപുള്ള ആ കരച്ചിലിലൂടെ പുനർജനിച്ചത് ജീവിതത്തിലേക്ക്. 


സിൽചറിലെ സ്വകാര്യ ആശുപത്രിയിൽ ഗർഭത്തിന്റെ ആറാംമാസം ചാപിള്ളയായി പിറന്ന കുഞ്ഞാണ് നാടകീയ നിമിഷങ്ങളിലൂടെ ജീവിതത്തിനു തുടക്കമിട്ടത്. 6 മാസം ഗർഭിണിയായ ഭാര്യയെ അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു.



സ്ഥിതി ഗുരുതരമാണെന്നും കുഞ്ഞിനെയോ അമ്മയേയോ ഒരാളെ മാത്രമേ രക്ഷിക്കാനാവൂ എന്നും ഡോക്ടർമാർ പറഞ്ഞു. തുടർന്നു പ്രസവം നടത്തി അമ്മയെ രക്ഷിക്കാൻ ബന്ധുക്കൾ നിർദേശിച്ചു. 



ചാപിള്ളയെയാണു പ്രസവിച്ചതെന്നു ഡോക്ടർമാർ പറഞ്ഞു. മൃതദേഹം പാക്കറ്റിലാക്കി ബന്ധുക്കൾക്കു നൽകി. തുടർന്നു സംസ്കരിക്കാൻ കൊണ്ടുപോയി. സംസ്കാരച്ചടങ്ങിന്റെ ഒടുവിൽ ആചാരത്തിന്റെ ഭാഗമായി പാക്കറ്റ് തുറന്നപ്പോൾ കുഞ്ഞ് പെട്ടെന്നു കരഞ്ഞു.

ഉടൻ മാതാപിതാക്കൾ കുഞ്ഞിനെയെടുത്ത് ആശുപത്രിയിലേക്കു പാഞ്ഞു. ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ആശുപത്രിക്കെതിരെ ചികിത്സാ പിഴവിന് മാതാപിതാക്കൾ പരാതി നൽകി. ഗ്രാമവാസികൾ പ്രതിഷേധിച്ചു. 

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍