Hot Posts

6/recent/ticker-posts

ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്ര സന്നിധിയില്‍ അഷ്ടമംഗല ദേവപ്രശ്‌നം



പാലാ: ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്ര സന്നിധിയില്‍ അഷ്ടമംഗല ദേവപ്രശ്‌നം ആരംഭിച്ചു. കോഴിക്കോട് കോട്ടൂര്‍ പ്രസാദ് നമ്പീശനാണ് മുഖ്യദൈവജ്ഞന്‍. കായണ്ണ രതീഷ് പണിക്കരാണ് സഹ ദൈവജ്ഞന്‍. 


ഇടപ്പാടിയില്‍ അതീവ ചൈതന്യത്തോടെ വാഴുന്ന ആനന്ദഷണ്മുഖ ഭഗവാനെ വേണ്ടപോലെ ഉപാസിച്ചാല്‍ സല്‍സന്താനങ്ങള്‍ ഉണ്ടാകുമെന്നും സന്താനങ്ങള്‍ക്ക് അതീവ ശ്രേയസ് ഉണ്ടാകുമെന്നും ദേവപ്രശ്‌ന വിധി. ദേവപ്രശ്‌നം ഇന്നും തുടരും. 


ക്ഷേത്രം ഭാരവാഹികളായ എം.എന്‍. ഷാജി മുകളേല്‍, സുരേഷ് ഇട്ടിക്കുന്നേല്‍, സതീഷ് മണി തുടങ്ങിയവരുടെ നേതൃത്വത്തില്‍ മുഴുവന്‍ ഭരണസമിതി അംഗങ്ങളും അഷ്ടമംഗല ദേവപ്രശ്‌ന പരിപാടിയില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. 





പ്രശ്‌ന ചിന്ത കേള്‍ക്കാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഭക്തരും ഇന്നലെ(ഞായറാഴ്ച) ഇടപ്പാടി ക്ഷേത്രത്തില്‍ എത്തിയിരുന്നു. ഇന്ന് രാവിലെ 9 നാണ് പ്രശ്‌നചിന്ത പുനരാരംഭിച്ചത്. 


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍