Hot Posts

6/recent/ticker-posts

വാട്‌സ്ആപ്പിൽ മൂന്ന് കിടിലൻ അപ്‌ഡേറ്റുകൾ


representative image

വാട്‌സ്ആപ്പിൽ പുതിയ മൂന്ന് കിടിലൻ അപ്‌ഡേറ്റുകൾ അവതരിപ്പിച്ച് മെറ്റ. സ്റ്റാറ്റസിൽ ഇഷ്ടാനുസരണം സമയം ക്രമീകരിക്കാൻ സാധിക്കുന്നതാണ് ഒന്നാമത്തെ അപ്‌ഡേറ്റ്. 



ഇതുവരെ 24 മണിക്കൂർ വരെ മാത്രമാണ് സ്റ്റാസുകൾക്ക് അനുവദിച്ച സമയദൈർഘ്യം. എന്നാൽ ഇനി മുതൽ ഇത് പരമാവധി 2 ആഴ്ച വരെ നീട്ടാൻ സാധിക്കുന്നതാണ് പുതിയ അപ്‌ഡേറ്റ്. 



അടുത്തിടെ ടെലഗ്രാമും സമയ പരിധി തിരഞ്ഞെടുക്കാവുന്ന ഫീച്ചർ അവതരിപ്പിച്ചിരുന്നു. ചിത്രങ്ങൾ, വീഡിയോകൾ, ജിഫ്കൾ എന്നിവയ്ക്ക് പെട്ടെന്ന് മറുപടി നൽകാൻ സാധിക്കുന്ന ഫീച്ചറാണ് രണ്ടാമത്തെ അപ്‌ഡേറ്റ്. നിലവിൽ ഈ സംവിധാനം ആൻഡ്രോയിഡ് പതിപ്പുകളിൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.


2.23.20.20 ആൻഡ്രോയിഡ് പതിപ്പിൽ ഈ സേവനം ലഭ്യമാകും. വീഡിയോയോ ചിത്രങ്ങളോ സ്‌ക്രീനിൽ കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ വേഗത്തിൽ പ്രതികരണം അറിയിക്കാൻ സാധിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. 

സന്ദേശമയയക്കലിലെ തടസങ്ങൾ ഒഴിവാക്കാനാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്.  അടുത്ത അപ്‌ഡേറ്റ് വാട്‌സ്ആപ്പിലെ വെരിഫൈഡ് അക്കൗണ്ടുകളുടെ ചെക്ക് മാർക്ക് ( വെരിഫൈഡ് മാർക്ക്) പച്ചയിൽ നിന്ന് നീലയിലേക്ക് മാറ്റുമെന്നതാണ്. 

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയെ പോലെയാക്കി മെറ്റയുടെ പ്ലാറ്റഫോമുകളിൽ ഏകീകൃത സ്വഭാവം വരുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍