Hot Posts

6/recent/ticker-posts

വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലിക്ക് എഴുപത്തഞ്ച് പേരുടെ രക്തദാനം



വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് എഴുപത്തഞ്ച് (75) പേരുടെ രക്തദാനം. കേരളത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു  ഹൈസ്കൂളിന്റെ ജൂബിലിയോടനുബന്ധിച്ച് സന്നദ്ധ രക്തദാന ക്യാമ്പ് നടക്കുന്നത്.     


സ്കൂളിലെ ഗൈഡിംഗ്, ജൂണിയർ റെഡ്ക്രോസ് സംഘടനകളുടെ നേതൃത്വത്തിൽ എസ്എംവൈഎം തീക്കോയി മേഖലയുടെയും പാലാ ബ്ലഡ് ഫോറത്തിന്റെയും എച്ച് ഡി എഫ് സി ബാങ്കിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.


സ്കൂൾ മാനേജർ ഫാദർ മൈക്കിൾ വടക്കേക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ് എം വൈ എം രൂപതാ ഡയറക്ടർ ഫാദർ മാണി കൊഴുപ്പൻകുറ്റി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. ജയിംസ് മുഖ്യ പ്രഭാഷണം നടത്തി.



പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ, എസ് എം വൈ എം മേഖലാ ഡയറക്ടർ ഫാദർ മാത്യു കാടൻ കാവിൽ, വാർഡ് മെമ്പർ ബിനോയി ജോസഫ്, പി റ്റി എ പ്രസിഡൻ്റ് ഡയസ് എം.ജെ, എച്ച് ഡി എഫ് സി ബാങ്ക് സീനിയർ മാനേജർ പ്രദീപ് ജി നാഥ്, മാസ്റ്റർ എബിൻ വർഗീസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

സ്കൂൾ ഗൈഡ് ക്യാപ്റ്റൻ ലിൻസി മാത്യു, ജൂണിയർ റെഡ്‌ റെഡ്ക്രോസ് ഇൻ ചാർജ് പ്രിയ എസ്, ഡോ. വി ഡി മാമച്ചൻ, സിസ്റ്റർ ബിൻസി, സിസ്റ്റർ ബെൻസിറ്റാ, എസ് എം വൈ എം  മേഖലാ ഭാരവാഹികൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. പാലാ മരിയൻ മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിച്ചത്.  
        
സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കളും അദ്ധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും എസ് എം വൈ എം അംഗങ്ങളുമാണ് ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തത്. സ്കൂൾ ഗൈഡ് ക്യാപ്റ്റൻ ലിൻസി ടീച്ചർ മക്കളോടൊപ്പം ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തത് ശ്രദ്ധേയമായി.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്