Hot Posts

6/recent/ticker-posts

കൊല്ലം കൊട്ടാരക്കരയില്‍ മയക്കുമരുന്നുമായി ദമ്പതികള്‍ പിടിയില്‍


representative image

കൊല്ലം: കൊട്ടാരക്കരയില്‍ മയക്കുമരുന്ന് ഗുളികകളുമായി ദമ്പതികള്‍ എക്‌സൈസിന്‍റെ പിടിയില്‍. കോക്കാട് ശ്രീശൈലം വീട്ടില്‍ താമസിക്കുന്ന സുധീ ബാബു, ഭാര്യ ജിന്‍സി എന്നിവരാണ് അറസ്റ്റിലായത്.


ചിരട്ടക്കോണം - കോക്കാട് റോഡില്‍ വച്ച് ബൈക്കില്‍ വന്ന ഇരുവരെയും പരിശോധിച്ചപ്പോഴാണ് 47 മയക്കുമരുന്ന് ഗുളികകളും 10 ഗ്രാം കഞ്ചാവും പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു.


കൊട്ടാരക്കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്യാം കുമാറും സംഘം ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇരുവരും കുടുങ്ങിയത്. 



പ്രിവന്റീവ് ഓഫീസര്‍ രാജേഷ് കെ എസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുനില്‍ ജോസ്, ദിലീപ് കുമാര്‍, നിഖില്‍ എം എച്ച്, കൃഷ്ണരാജ് കെ ആര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അര്‍ച്ചന കുമാരി, എക്‌സൈസ് ഡ്രൈവര്‍ അജയ കുമാര്‍ എം.എസ് എന്നിവരും പരിശോധനയില്‍ പങ്കൈടുത്തു. 



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍