Hot Posts

6/recent/ticker-posts

സംവിധായകൻ ബാലചന്ദ്രകുമാർ ഗുരുതരാവസ്ഥയിൽ; സഹായം അഭ്യർത്ഥിച്ച് കുടുംബം



സംവിധായകൻ ബാലചന്ദ്രകുമാർ വൃക്കരോഗത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലെന്ന് കുടുംബം. ബാലചന്ദ്രകുമാറിൻ്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 20 ലക്ഷത്തിലേറെ രൂപ വേണം. തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ബാലചന്ദ്രകുമാറിന്റെ ചികിത്സക്കായി എല്ലാവരുടെയും സഹായം വേണമെന്നും ഭാര്യ ഷീബ അഭ്യർത്ഥിച്ചു. 


ഒരു ഇൻഷുറൻസ് ഒന്നുമില്ലാതെ തന്നെ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ഇതിനകം 10 ലക്ഷം രൂപ ചെലവഴിച്ചു. കുടുംബത്തിൽ വരുമാനമുണ്ടായിരുന്ന ഒരേയോരാൾ ബാലചന്ദ്രനായിരുന്നുവെന്നും ഷീബ പറഞ്ഞു. 2 കുട്ടികൾ മാത്രമുള്ള കുടുംബമായതിനാൽ തന്നെ ദിനംപ്രതിയുള്ള ചെലവുകൾക്കൊപ്പം ബാലചന്ദ്രകുമാറിന്റെ ചികിത്സയുടെ ചിലവും ആയതോടെ സാമ്പത്തികമായി വലിയരീതിയിൽ ബുദ്ധിമുട്ടുകയാണ് കുടുംബം.


ചികിത്സയുടെ വിവരങ്ങളടക്കം ഷീബ പങ്കുവച്ചു. കുടുംബത്തിന് അപ്രതീക്ഷിതമായിരുന്നു ഈ സംഭവമെന്നും ഈ സമയത്ത് ബാലചന്ദ്ര കുമാറിനൊപ്പം നിൽക്കാൻ ഏവരും തയ്യാറാകണമെന്നും അവർ അഭ്യർത്ഥിച്ചു. 



കഴിയുന്ന സഹായം എല്ലാവരും ചെയ്യണമെന്നും ഷീബ വ്യക്തമാക്കി. ചികിത്സാ ചിലവുകൾക്കായി നിങ്ങൾ സംഭാവന ചെയ്യുന്ന ഏത് തുകയും വളരെ വിലമതിക്കുന്നതാണെന്നും കുടുംബത്തിനൊപ്പം ഏവരുടെയും പ്രാർത്ഥനയുണ്ടാകണമെന്നും ഷീബ അഭ്യർത്ഥിച്ചു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്