Hot Posts

6/recent/ticker-posts

കോട്ടയം ജില്ലാ ആശുപത്രിയുടെ മേൽക്കൂരയിൽ നിന്ന് കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണു; രോ​ഗികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...


കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രി പ്രസവ വാർഡിന്റെ മേൽക്കൂരയിൽ നിന്ന് സിമൻറ് പാളി അടർന്നുവീണു. തലനാരിഴയ്ക്ക് ദുരന്തം ഒഴിവായി. ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

പ്രസവ വാർഡിലേക്കുള്ള വഴിയിലെ മുകൾ ഭാ​ഗത്തെ സിമൻറ് പാളിയാണ് അടർന്നുവീണത്. നവജാതശിശുക്കളുമായി വാര്‍ഡിലേക്ക് പോകുന്ന കോണിപ്പടിയിലേക്കാണ് കോണ്‍ക്രീറ്റ് പാളി വീണത്.


 നാലാം വാർഡിൽ ക്ലീനിങ് നടക്കുകയായിരുന്നതിനാൽ നിരവധി സ്ത്രീകൾ ഈ സമയം വരാന്തയിലുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്.




കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ പല ഭാഗത്തുനിന്നും പലപ്പോഴായി  ഇത്തരത്തിൽ പ്ലാസ്റ്ററിങ് അടർന്നുവീഴുന്നത് ജീവനക്കാരെയടക്കം ആശങ്കയിലാഴ്ത്തുന്നുണ്ട്.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്