Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഒക്ടോബര്‍ 16 മുതൽ


representative image

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്‍റെയും കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ കേരളോത്സവം 2023 ഒക്ടോബര്‍ മാസം 16,17,18,19,20,21 തീയതികളിലായി  വിവിധ വേദികളില്‍ നടത്തുവാന്‍ സംഘാടക സമിതി തീരുമാനിച്ചു. എല്ലാ മത്സരങ്ങളും കേരളോത്സവം 2023 മാര്‍ഗ്ഗരേഖയ്ക്ക് അനുസൃതമായിരിക്കും.  


കലാസാഹിത്യമത്സരങ്ങള്‍ 17.10.2023 ചൊവ്വാഴ്ച ബ്ലോക്ക് പഞ്ചായത്ത് ഹാളിലും അത് ലറ്റിക് മത്സരങ്ങള്‍ 17.10.2023 ചൊവ്വാഴ്ച 9.00 മുതല്‍ എം.ഡി.സി.എം.എസ്, എച്ച്.എസ്, ഗ്രൗണ്ട് ഇരുമാപ്രമറ്റം, മേലുകാവും കബഡി 16.10.2023 1.30 പി.എം മുതല്‍ ഇതേ ഗ്രൗണ്ടിലും ബാസ്ക്കറ്റ്ബോള്‍ 17.10.2023 ചൊവ്വാഴ്ച 10.00 മുതല്‍ എസ്.എം.വി ഇന്‍ഡോര്‍ സ്റ്റേഡിയം, പൂഞ്ഞാർ നടക്കും.




വടംവലി 17.10.2023 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.00 പി.എം മുതല്‍ എം.ഡി.സി.എം.എസ്, എച്ച്.എസ്, ഗ്രൗണ്ട് ഇരുമാപ്രമറ്റം, മേലുകാവ് വച്ചും വോളിബോള്‍ 16.10.2023 തിങ്കളാഴ്ച രാവിലെ 9.00 മുതല്‍ ഇതേ സ്ഥലത്തുവച്ചും നടത്തപ്പെടുന്നു. 



ഷട്ടില്‍ 16.10.2023 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൗണ്ട് ബാറ്റ്മിന്‍റണ്‍ ക്ലബ്, പയസ്മൗണ്ട് വച്ചും ക്രിക്കറ്റ് 17.10.2023 ചൊവ്വാഴ്ച രാവിലെ 9.00  മുതല്‍ സെന്‍റ് ആന്‍റണീസ് ഹയര്‍സെക്കണ്‍റി സ്കൂള്‍ പ്ലാശനാല്‍ വച്ചും നീന്തല്‍ 18.10.2023 ബുധന്‍ രാവിലെ 10.00 മുതല്‍ അളനാട് നീന്തല്‍ പരിശീലനകേന്ദ്രത്തില്‍ വച്ചും നടത്തുന്നതാണ്. 

മത്സരാര്‍ത്ഥികള്‍  എന്‍ട്രിഫോമില്‍ ഫോട്ടോ പതിച്ച് തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പിനോടൊപ്പം അപേക്ഷ നല്‍കേണ്ടതാണ്.   ബ്ലോക്ക്തല കേരളോത്സവം 2023 ഉദ്ഘാടനം 16.10.2023 തിങ്കളാഴ്ച  11 മണിക്ക്  എം.ഡി.സി.എം.എസ് എച്ച്.എസ്. ഇരുമാപ്രമറ്റം, മേലുകാവില്‍ ബഹു.പാലാ എം.എല്‍.എ മാണി സി കാപ്പന്‍  നിര്‍വഹിക്കുന്നതും, സമാപനസമ്മേളനം 21.10.2023 ശനിയാഴ്ച 11.00 ന്  ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പൂഞ്ഞാര്‍  എം.എല്‍.എ  സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്യും.  

2023 ബ്ലോക്ക്തല കേരളോത്സവം കൂടുതല്‍ മികവോടെയും വര്‍ദ്ധിച്ച ജനപങ്കാളിത്തത്തോടെയും നടത്തുന്നതിനും  പരിപാടി വന്‍വിജയമാക്കുന്നതിനും ഏവരുടെയും പൂര്‍ണ്ണമായ പങ്കാളിത്തം ഉണ്ടാകണമെന്ന് സംഘാടകസമിതിയ്ക്കുവേണ്ടി ബ്ലോക്ക് പഞ്ചായത്ത്  ആർ ശ്രീകലയും ജനറല്‍ കണ്‍വീനര്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ഇബ്രാഹിമും അറിയിച്ചു.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്