Hot Posts

6/recent/ticker-posts

കടനാട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയ്ക്കും ജീവനക്കാർക്കുമെതിരെ നിക്ഷേപകരുടെ പ്രതിഷേധ ധർണ


കൊല്ലപ്പള്ളി ടൗണിലുള്ള കടനാട് സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധപരിപാടിയിൽ 50ൽ അധികം നിക്ഷേപകർ പങ്കെടുത്തു. സാധാരണക്കാരായ തങ്ങളുടെ സമ്പാദ്യം തിരികെ നല്കാൻ യാതൊരു നടപടിയും ബാങ്കിന്റെ ഭാ​ഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് അവർ ആരോപിച്ചു. വിഷയത്തിൽ അധികൃതർ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതായും പ്രതിഷേധക്കാർ പരാതിപ്പെട്ടു.

ഭരണസമിതിയ്ക്കും ജീവനക്കാരും ചേർന്ന് ബാങ്കിനെ തകർക്കുകയും, നിക്ഷേപകരെ  ഓരോരുത്തരെയും സാമ്പത്തിക മാനസിക പ്രതിസന്ധിയിൽ ആക്കുകയും ചെയ്തിരിക്കുകയാണെന്നും ആരോപണം ഉയർന്നു.


കടനാട് സർവീസ് സഹകരണ ബാങ്ക് അടച്ചു പൂട്ടലിന്റെ വക്കിൽ എത്തി നിൽക്കുകയാണെന്നും നിലനിൽപ്പിനും സംരക്ഷണത്തിനും ആവശ്യമായ നടപടികൾ സ്വീകരിച്ച് തങ്ങളുടെ തുക തിരികെ നല്കാൻ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. 






Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്