Hot Posts

6/recent/ticker-posts

പിണറായി സർക്കാർ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സർക്കാർ: മന്ത്രി വി.അബ്ദുറഹിമാൻ


ഈരാറ്റുപേട്ട: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാർ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും ജനകീയ വിഷയങ്ങൾ പരിഹരിക്കുകയും ചെയ്യുന്ന ഗവൺമെന്റ് ആണെന്ന് സംസ്ഥാന കായിക വിനോദ വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. ഡിസംബർ പന്ത്രണ്ടാം തീയതി നടക്കുന്ന പൂഞ്ഞാർ നിയോജകമണ്ഡലം തല ബഹുജന സദസ്സിന് മുന്നോടിയായി സ്വാഗതസംഘ രൂപീകരണയോഗം മുണ്ടക്കയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ചു. എംഎൽഎ ചെയർമാനും, ഡെപ്യൂട്ടി കളക്ടർ അമൽ മഹേശ്വർ പ്രോഗ്രാം കൺവീനറുമായുള്ള എട്ടംഗ കോർ കമ്മിറ്റിയാണ് സംഘാടകസമിതിക്ക് നേതൃത്വം നൽകുന്നത്. കൂടാതെ വിവിധ സബ് കമ്മിറ്റികളും, താലൂക്ക് തല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തിക്കൊണ്ട് വിവിധ കമ്മിറ്റികളും രൂപീകരിച്ചു.


സംഘാടകസമിതി യോഗത്തിൽ കെ.ജെ തോമസ് എക്സ് എംഎൽഎ, സിപിഐ (എം) കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ശുഭഷ് സുധാകരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ സിന്ധു മുരളീധരൻ, രേഖ ദാസ്, വിജയമ്മ വിജയലാൽ, ജോർജ് മാത്യു, ഗീത നോബിൾ, വിജി ജോർജ്, 




പൂഞ്ഞാർ നിയോജകമണ്ഡലം എൽഡിഎഫ് കൺവീനർ അഡ്വ.സാജൻ കുന്നത്ത്, സിപിഐ (എം) ജില്ലാ കമ്മിറ്റി മെമ്പർ ജോയി ജോർജ്,  കാഞ്ഞിരപ്പള്ളി എൽ.ആർ തഹസിൽദാർ സുനിൽകുമാർ, മീനച്ചിൽ എൽ.ആർ തഹസിൽദാർ സുനിൽകുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ,   സാമൂഹ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവാഹച്ചടങ്ങിനിടെ വഴക്കിട്ട് വരനും വധുവും, വിഷം കഴിച്ച് വരൻ മരിച്ചു