Hot Posts

6/recent/ticker-posts

തിടനാട് മഹാദേവ ക്ഷേത്രക്കുളം പുനരുദ്ധാരണത്തിന് 42 ലക്ഷം രൂപയുടെ ഭരണാനുമതി: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ



ഈരാറ്റുപേട്ട: പുരാതനമായ തിടനാട് മഹാദേവക്ഷേത്രത്തിന്റെയും വട്ടക്കാവ് ദേവീക്ഷേത്രത്തിന്റെയും കോമ്പൗണ്ടിൽ ഉള്ള ക്ഷേത്രക്കുളം പുനരുദ്ധരിക്കുന്നതിന് സംസ്ഥാന ജലവിഭവ വകുപ്പ് മുഖേന 42 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 


നൂറു വർഷത്തിനുമേൽ പഴക്കമുള്ളതും പരമ്പരാഗത ക്ഷേത്രാചാരങ്ങളുടെ ഭാഗമായി കർമ്മാനുഷ്ഠാനങ്ങൾക്ക് ഉപയോഗിച്ചുവന്നിരുന്നതുമായ ക്ഷേത്രക്കുളം ഇപ്പോൾ ജീർണ്ണാവസ്ഥയിലാണ്.


കുളം കൂടുതൽ ആഴപ്പെടുത്തിയും ആചാരാനുഷ്ഠാനങ്ങൾക്ക് ഉപകരിക്കത്തക്ക വിധം പ്രത്യേകമായി പുനർ നിർമ്മിച്ചും സംരക്ഷണ ഭിത്തിയും പടവുകളും കെട്ടിയും അധിക ജലം ഒഴുകിപ്പോകുന്നതിന് ചാനൽ നിർമ്മിക്കുകയും മറ്റും ചെയ്യുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് എംഎൽഎ വിശദീകരിച്ചു.  


ക്ഷേത്ര ഉപദേശക സമിതിയും ഭക്തജനങ്ങളും  ജനപ്രതിനിധികളും നിവേദനം നൽകിയതിനെ തുടർന്നാണ്  ജലവിഭവ വകുപ്പ് മുഖേന ഫണ്ട് അനുവദിച്ചത് എന്നും എംഎൽഎ കൂട്ടിച്ചേർത്തു.

സമീപ ഭാവിയിൽ തന്നെ ടെൻഡർ നടപടികൾ സ്വീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി ക്ഷേത്രാചാരങ്ങൾക്ക് ഉപകരിക്കത്തക്കവണ്ണം കുളം പുനർ നിർമ്മിക്കുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

Reactions

Post a Comment

0 Comments

MORE STORIES

മോസ്റ്റ് റവ.ഡോ. കെ.ജെ. സാമുവേലിന്റെ ഒന്നാം വർഷ അനുസ്മരണ ആരാധന മേലുകാവ് സിഎസ്ഐ ക്രൈസ്റ്റ് കത്തീഡ്രലിൽ നടന്നു
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം
ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി
പി.എസ്.ഡബ്ല്യു.എസ് വജ്രജൂബിലി സമ്മേളനം വെളളിയാഴ്ച പാലായിൽ നടക്കും
പിണറായി വിജയൻ ഏകാധിപതിയായ ഹിറ്റ്ലർക്ക് തുല്യം: സജി മഞ്ഞക്കടമ്പിൽ
 മദ്യം നല്‍കി കൂട്ടബലാത്സംഗം; യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍
മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം: കലക്‌ടറേയും എസ്പിയേയും തടഞ്ഞു
മത്തച്ചൻ ഉറുമ്പുകാട്ട് നീലൂർ ബാങ്ക് പ്രസിഡണ്ട്
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലിയേറ്റീവ് കെയർ വാർഷികാഘോഷം വെളളിയാഴ്ച നടക്കും