Hot Posts

6/recent/ticker-posts

കുടുംബ വഴക്കിനെ തുടർന്ന് തീ കൊളുത്തി; മരണം നാലായി


representative image

തൃശ്ശൂര്‍: ചിറക്കക്കോട് കുടുംബവഴക്കിനെത്തുടര്‍ന്ന് മകനേയും കുടുംബത്തേയും പിതാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മരുമകളും മരിച്ചു. 



ചിറക്കക്കോട് ജോജിയുടെ ഭാര്യ ലിജി ജോജി(34)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.


ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ ലിജി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ലിജിയുടെ ഭര്‍ത്താവ് ജോജി (38) മകന്‍ ടെണ്ടുല്‍ക്കര്‍(12) എന്നിവര്‍ സംഭവ ദിവസം തന്നെ മരിച്ചിരുന്നു.




സെപ്റ്റംബര്‍ 14-ന് പുലര്‍ച്ചെയാണ് ജോജിയുടെ പിതാവ് ജോണ്‍സന്‍ മകനെയും കുടുംബത്തെയും കിടപ്പുമുറിയില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. മകനെയും കുടുംബത്തെയും തീകൊളുത്തിയശേഷം വിഷംകഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന പ്രതി കൊട്ടേക്കാടന്‍ ജോണ്‍സന്‍ സെപ്റ്റംബര്‍ 21-നും മരിച്ചിരുന്നു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍