Hot Posts

6/recent/ticker-posts

അല്‍ഫോന്‍സയ്ക്കും ആന്‍മരിയയ്ക്കും നാടിന്റെ ആദരവ്



കുന്നംകുളത്തു നടന്ന 100-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ 100 മീറ്റര്‍ റെയ്‌സില്‍ ഗോള്‍ഡ് മെഡല്‍ നേടിയ അല്‍ഫോന്‍സാ ട്രീസ ടെറിനും ഹാമര്‍ ത്രോയില്‍ മൂന്നാം സ്ഥാനം നേടിയ ആന്‍മരിയ ടെറിനും ജന്‍മനാടിന്റെ ഉജ്ജ്വല സ്വീകരണം.


സ്‌പോട്‌സ് ജീവിതവ്രതമാക്കിയ കഠിനാധ്വാനികളായ സഹോദരിമാരായ രണ്ട് അതുല്യ പ്രതിഭകളെ ആദരിക്കുന്നതില്‍ നാടിന് ഏറെ അഭിമാനമാണുള്ളതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. പറഞ്ഞു.





കേരളത്തിനും രാജ്യത്തിനും പേരും പ്രശസ്തിയും ഉണ്ടാക്കുന്ന കായികതാരങ്ങള്‍ക്ക് വേണ്ടത്ര പ്രോത്സാഹനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും ലഭിക്കുന്നില്ലെന്നും ഇത് കായികതാരങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാദ്ധ്യതകള്‍ വരുത്തിവയ്ക്കുന്നുണ്ടെന്നും ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും നിയമസഭയില്‍ അവതരിപ്പിക്കണമെന്നും അദ്ധ്യക്ഷത വഹിച്ച പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.


ആന്‍മരിയ അത്‌ലറ്റിക്ക് ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ നാഷണല്‍ ഗോള്‍ഡ് മെഡല്‍ വിന്നറും കൂടിയാണ്. കുന്നോന്നി സെന്റ് ജോസഫ്‌സ് യു.പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന സ്വീകരണ സമ്മേളനത്തില്‍ ജനമൈത്രി റെസിഡന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിച്ചു. 

പഞ്ചായത്ത് അംഗങ്ങളായ ബീന മധുമോഹന്‍, ആനിയമ്മ സണ്ണി, നിഷ സാനു, വിവിധ സംഘടന-സമുദായങ്ങളെ പ്രതിനിധീകരിച്ച് ഫാ. ജോര്‍ജ്ജ് പുതിയാപറമ്പില്‍, സിസ്റ്റര്‍ കാതറിന്‍, സന്തോഷ് കീച്ചേരില്‍, വിജേഷ് പി.വി, ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, ജാന്‍സ് വയലികുന്നേല്‍, രാജേഷ് കുഴിപറമ്പില്‍, ലെല്‍സ് വയലികുന്നേല്‍, രാജീഷ് പുതുപറമ്പില്‍, ജോണി മുണ്ടാട്ട്, ടെറിന്‍ അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു. ആന്‍മരിയ ടെറിനും, അല്‍ഫോന്‍സാ ട്രീസയും മറുപടി പ്രസംഗം നടത്തി.

Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു