Hot Posts

6/recent/ticker-posts

ചെക്ക് ഡാമിൽ മുങ്ങി മരിച്ച ജെയിംസ് ബോസിൻ്റ സംസ്കാരം ശനിയാഴ്ച





പൂഞ്ഞാറിൽ വ്യാഴാഴ്ച ചെക്ക് ഡാമിൽ മുങ്ങി മരിച്ച ജെയിംസ് ബോസിൻ്റെ (22) സംസ്കാരം ശനിയാഴ്ച നടക്കും. സംസ്കാര ചടങ്ങുകൾ ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോനാ ദൈവാലയ സിമിത്തേരിയിൽ നടക്കും.


പൂഞ്ഞാർ പെരുന്നിലത്തുള്ള ചെക്ക് ഡാമിൽ രണ്ടു സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ എത്തിയപ്പോഴാണ് ജെയിംസ് അപകടത്തിൽപ്പെട്ടത്. വെള്ളത്തിൽ മുങ്ങുന്നതിനിടെ ചെക്ക് ഡാമിൽ നിന്നും പുറത്തേക്ക് വെള്ളം ഒഴുകുന്ന ഭാഗത്ത് ജെയിംസ് കുടുങ്ങി പോവുകയായിരുന്നു.


ഈരാറ്റുപേട്ടയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘവും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. 


ഈരാറ്റുപേട്ടയിൽ സ്റ്റുഡിയോ നടത്തുന്ന പൂഞ്ഞാർ സ്വദേശി ​ഗ്ലോറിയ ബോസിന്റെ മകനാണ്.


Reactions