Hot Posts

6/recent/ticker-posts

തോമസ് ചാഴിക്കാടൻ എം പിയ്ക്ക് പ്രവാസി കേരള കോൺഗ്രസ് (എം) ഓസ്ട്രേലിയ സ്വീകരണം നൽകി



മെൽബൺ: കെഎം മാണിയുടെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ പ്രവാസി കേരള കോൺഗ്രസ് (എം )  നൽകുന്നത് മാതൃകാപരമായ പിന്തുണയെന്ന തോമസ് ചാഴികാടൻ എം പി. ഓസ്ട്രേലിയ പ്രവാസി കേരള കോൺഗ്രസ് (എം) നേതാക്കൾ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു എം പി. 


'പ്രതിസന്ധിഘട്ടത്തിൽ ശക്തമായി പ്രതികരിച്ചും ഊർജ്ജം നൽകിയും ചെയർമാൻ ജോസ് കെ മാണിക്ക് പിന്നിൽ അടിയുറച്ചു നിന്നുകൊണ്ട് പ്രവർത്തിച്ച് പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവാസി കേരള കോൺഗ്രസ് (എം) പ്രവർത്തകർ നടത്തിയ പ്രവർത്തനം അഭിമാനകരമാണ്.' 


കോവിഡ് കാലഘട്ടങ്ങളിൽ ദുരിതമനുഭവിച്ചവർക്ക് വേണ്ടി പ്രവർത്തിച്ച് അവർക്ക് പിന്തുണ നൽകാൻ പ്രവാസി കേരള കോൺഗ്രസ് (എം ) നേതാക്കൾക്ക് കഴിഞ്ഞത്  അവരുടെ സാമൂഹ്യ പ്രതിബദ്ധതയ്ക്ക്  ഉദാഹരണമെന്ന് തോമസ് ചാഴികാടൻ എം പി അഭിപ്രായപ്പെട്ടു. 



പ്രവാസി കേരള കോൺഗ്രസ് (എം ) ഓസ്ട്രേലിയൻ നാഷണൽ പ്രസിഡണ്ട് ജിജോ ഫിലിപ്പ് കുഴികളും അധ്യക്ഷത വഹിച്ച യോഗത്തിൽ, സിജോ ഈന്തനാംകുഴി സ്വാഗതം പറഞ്ഞു. ജോഷി കുഴിക്കാട്ടിൽ, റെജി പാറയ്ക്കൻ, ജിനോ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്