Hot Posts

6/recent/ticker-posts

ഗാന്ധിജയന്തി; മൂന്നാനി ഗാന്ധി സ്ക്വയറിൽ ഗാന്ധിസ്മൃതിയും പുഷ്പാർച്ചനയും നടത്തി



പാലാ: ഗാന്ധിജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മൂന്നാനിയിലെ ഗാന്ധി സ്ക്വയറിൽ ഗാന്ധിസ്മൃതിയും പുഷ്പാർച്ചനയും നടത്തി. രാവിലെ 8.30 ന് മാണി സി കാപ്പൻ എംഎൽഎ ഗാന്ധിസ്‌മൃതി ഉദ്ഘാടനം ചെയ്തു.


ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് വിദ്യാർത്ഥികൾ, വിവിധ സന്നദ്ധ സാംസ്കാരിക- സാമൂഹിക- രാഷ്ട്രീയ സംഘടനകൾ, വ്യക്തികൾ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.


വൈകിട്ട് 5.30 വരെ പൊതുജനങ്ങൾക്കു മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ആദരവ് അർപ്പിക്കുന്നതിനായി സൗകര്യം ഗാന്ധിസ്ക്വയറിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നു വൈസ് ചെയർമാൻ ഡോ.സിന്ധുമോൾ ജേക്കബ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ എന്നിവർ അറിയിച്ചിട്ടുണ്ട്.





Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്