Hot Posts

6/recent/ticker-posts

നടൻ മമ്മൂട്ടി ഉൾപ്പെടെ ജൂനിയർമാർ; അഡ്വ. മഞ്ചേരി ശ്രീധരൻ നായർക്ക് കെ.എം മാണി ലീഗൽ എക്സലൻസ് അവാർഡ്



അഭിഭാഷക വൃത്തിയിലെ സമഗ്ര സംഭാവനകളെ വിലയിരുത്തി നൽകുന്ന കെഎം മാണി ലീഗൽ എക്സലൻസ് അവാർഡ് ജേതാവായി പ്രമുഖ അഭിഭാഷകൻ മഞ്ചേരി ശ്രീധരൻ നായരെ തെരഞ്ഞെടുത്തതായി കേരള ലോയേഴ്സ് കോൺഗ്രസ്  സംസ്ഥാന പ്രസിഡൻറ് അഡ്വ. ജോസഫ് ജോൺ, ജനറൽ സെക്രട്ടറി അഡ്വ. ജസ്റ്റിൻ ജേക്കബ് എന്നിവർ അറിയിച്ചു.  


കാൽ നൂറ്റാണ്ട് കാലത്തോളം കേരള സംസ്ഥാനത്തിന്റെ നിയമ വകുപ്പ് മന്ത്രിയായിരുന്ന കെഎം മാണിയുടെ പേരിലുള്ള ലീഗൽ എക്സലൻസ് അവാർഡ് ഒക്ടോബർ 16ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ചേരുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ  സമ്മാനിക്കും.



സംസ്ഥാനത്തെ പ്രമുഖ  അഭിഭാഷകരിൽ ഒരാളായ മഞ്ചേരി ശ്രീധരൻ നായർ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, കേരള ബാർ കൗൺസിൽ ചെയർമാൻ, ബാർ ഫെഡറേഷൻ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 



അഭിഭാഷക വൃത്തിയിൽ അര നൂറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള ശ്രീധരൻ നായരുടെ ജൂണിയർമാരായി സിനിമ നടൻ മമ്മൂട്ടി ഉൾപ്പെടെ നൂറു കണക്കിന് അഭിഭാഷകരുണ്ട്.

അവാർഡ് ദാന ചടങ്ങിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ പി ജയചന്ദ്രൻ, സ്റ്റീഫൻ ജോർജ് എന്നിവർ സംബന്ധിക്കും.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
വികസന സദസ്: കോട്ടയം ജില്ലയില്‍ 26 മുതല്‍, എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടത്തും