Hot Posts

6/recent/ticker-posts

കോട്ടയം ജനറൽ ആശുപത്രി: പൊളിഞ്ഞ് തകർന്ന് കെട്ടിടം; എല്ലാം ഭദ്രമെന്ന് റിപ്പോർട്ട്


കോട്ടയം: പ്രസവ വാർഡ് കെട്ടിടം നവീകരിക്കണമെന്ന ആവശ്യത്തോട് മുഖംതിരിച്ച് അധികൃതർ; ജനറൽ ആശുപത്രിയിൽ ജീർണാവസ്ഥയിലായ പ്രസവ വാർഡ് കെട്ടിടം പുതുക്കണമെന്നു ആവശ്യപ്പെട്ട് വാർഡിന്റെ  ചുമതലയുള്ള നഴ്സുമാർ നൽകിയ റിപ്പോർട്ട് ഫയലിൽ കുരുങ്ങി. 

അതേ സമയം ഒരു വശത്ത് ആശുപത്രിയിൽ 10 നില കെട്ടിടം പണിയുന്നതിനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. ഇതിനായി ഏഴു മുതൽ പന്ത്രണ്ട് വരെയുള്ള മറ്റു വാർഡുകളുടെ കെട്ടിടങ്ങൾ പൊളിച്ചു.


അതേ സമയം കാൽഭാഗം കെട്ടിടങ്ങൾ പൊളിച്ചിട്ടില്ല. രണ്ടു വർഷം മുൻപ്  2021 നവംബർ – ഡിസംബർ മാസങ്ങളിലാണ് ആറ്‌ വാർഡുകളുടെ കെട്ടിടങ്ങൾ പൊളിച്ചത്. പൊളിച്ച കെട്ടിടങ്ങളിൽ ഉള്ളവരെ ഇടിഞ്ഞു പൊളിഞ്ഞ ബാക്കി കെട്ടിടങ്ങളിലേക്ക് മാറ്റി എളുപ്പപ്പണി നടത്തുകയായിരുന്നു അധികൃതർ.



ഭിത്തികൾ ചോർന്നൊലിക്കുന്ന ഈ കെട്ടിടത്തിലേക്കു തന്നെ നവജാത ശിശുക്കളെയും അമ്മമാരെയും കുത്തിനിറയ്ക്കുകയാണ്  അധികൃതർ ചെയ്തത്. അസൗകര്യങ്ങൾ കൊണ്ടു വീർപ്പുമുട്ടുന്ന ഈ വാർഡുകളിൽ രോഗികൾ കഴിയുന്നത് മരണഭീതിയോടെ.

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി പലതവണ ഇടപെട്ടിട്ടും ശാസിച്ചിട്ടും അതിനൊന്നും വഴങ്ങാതെ എല്ലാം ഭദ്രമെന്നു റിപ്പോർട്ട് സമർപ്പിച്ചതിന്റെ തിക്തഫലമാണ് ഇന്നലെ നടന്ന അപകടം.
Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവാഹച്ചടങ്ങിനിടെ വഴക്കിട്ട് വരനും വധുവും, വിഷം കഴിച്ച് വരൻ മരിച്ചു