Hot Posts

6/recent/ticker-posts

സ്കൂൾ സാമൂഹിക പാഠം പുസ്‌തകങ്ങളിൽ സിലബസ് പരിഷ്‌കരണം വരുന്നു; 'ഇന്ത്യ'ക്കു പകരം 'ഭാരത്'


ഡൽഹി: സ്കൂൾ സാമൂഹിക പാഠം പുസ്‌തകങ്ങളിൽ ‘ഇന്ത്യ’ക്കു പകരം ‘ഭാരത്’ എന്നു മാറ്റാനും ഭാരതീയ രാജാക്കൻമാരുടെ വിജയങ്ങൾക്ക് പ്രാധാന്യം നൽകാനും എൻ.സി.ഇ.ആർ.ടിയുടെ പാഠ്യപദ്ധതി പരിഷ്‌കരണ സമിതി ശുപാർശ ചെയ്തു.  


അടുത്ത കൊല്ലം നടപ്പാക്കണമെന്നാണ് നിർദ്ദേശം. ഇതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് എൻ.സി.ഇ.ആർ.ടി ചെയർമാൻ ദിനേഷ് സക്ലാനി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കാൻ ചരിത്രകാരനും മലയാളിയുമായ സി.ഐ ഐസക്കിന്റെ നേതൃത്വത്തിൽ രൂപം നൽകിയ ഏഴംഗ സമിതിയുടേതാണ് ശുപാർശ.


ഭരണഘടനയിലും ഇന്ത്യ അഥവാ ഭാരത് എന്നാണ് പറയുന്നതെന്നും ഐസക് ചൂണ്ടിക്കാട്ടി. ഭാരത രാജാക്കന്മാരുടെ വിജയം ക്ലാസിക്കൽ ഹിസ്റ്ററി ഹൈന്ദവ രാജാക്കൻമാരുടെ വിജയങ്ങൾ ഉയർത്തിക്കാട്ടാനാണ് പുരാതന ചരിത്രം എന്നത് ‘ക്ലാസിക്കൽ ഹിസ്റ്ററി” എന്നു മാറ്റുന്നത്.



നിലവിൽ ഹൈന്ദവ രാജാക്കൻമാരുടെ പരാജയങ്ങളാണ് പാഠപുസ്തകങ്ങളിൽ. സുൽത്താന്മാർക്കെതിരെ നേടിയ വിജയങ്ങൾ പഠിപ്പിക്കുന്നില്ലെന്നും ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിൽ (ഐ.സി.എച്ച്.ആർ ) അംഗം കൂടിയായ ഐസക് പറഞ്ഞു.

മാർത്തണ്ഡവർമ്മയടക്കം രാജാക്കൻമാരുടെ ജീവിതം പാഠപുസ്തകങ്ങൾ വിസ്മരിച്ചു. ബ്രിട്ടീഷുകാർ ആവിഷ്‌കരിച്ച പഠന സമ്പ്രദായമാണ് നിലവിലുള്ളത്. അവർ ഇന്ത്യൻ ചരിത്രത്തെ പുരാതന, മധ്യ, ആധുനിക കാലങ്ങളായി വിഭജിച്ചു.

പുരാതനം എന്ന ഭാഗത്തിൽ ഇന്ത്യയിൽ ശാസ്ത്ര അറിവും പുരോഗതിയും ഇല്ലാത്ത ഇരുണ്ട യുഗമായാണ് കാണിക്കുന്നത്. അതുകൊണ്ടാണ് ക്ലാസിക്കൽ കാലഘട്ടം എന്ന് മാറ്റി സിലബസ് പരിഷ്‌കരിക്കുന്നത്.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
ഉഴവൂരിൽ വികസന സദസ് നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്