Hot Posts

6/recent/ticker-posts

കുറുപ്പന്തറയിൽ വെള്ളക്കെട്ടിൽ വലഞ്ഞ് വ്യാപാരികളും യാത്രക്കാരും


കുറുപ്പന്തറ: കുറുപ്പന്തറ റെയിൽവേ ഗേറ്റിനു സമീപം വ്യാപാരികളുടെ ദുരിതം. കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളക്കെട്ട് ഉയർന്നു വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായി. ഇരുചക്രവാഹനങ്ങളുടെ യാത്ര മണിക്കൂറുകളോളം തടസ്സപ്പെട്ടു. 
മഴ പെയ്താൽ ഈ ഭാഗത്ത് അരയ്ക്കൊപ്പം വെള്ളം നിറയും. വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറും. വാഹനയാത്ര തടസ്സപ്പെടും. കാൽനട യാത്രക്കാർ വെള്ളക്കെട്ട് കുറയാൻ കാത്തു നിൽക്കേണ്ട സ്ഥിതി വരെ ഉണ്ടായി.

ഇരട്ടപ്പാത വന്നതോടെ റെയിൽപാതയുടെ ഭാഗം ഉയർത്തി അശാസ്ത്രീയമായ രീതിയിൽ ഓട നിർമിച്ചതാണു വെള്ളക്കെട്ടിനു കാരണമെന്നു വ്യാപാരികൾ പറയുന്നു. കനത്തമഴയിൽ ഒഴുകിയെത്തുന്ന വെള്ളം ചെറിയ ഓടയിലൂടെ ഒഴുകി പോകാൻ കഴിയാതെ റോഡിൽ കെട്ടി നിൽക്കുകയാണ്. കൂടാതെ ഓടയിൽ മാലിന്യം നിറഞ്ഞതും റോഡിലെ വെള്ളക്കെട്ടിനു കാരണമാണ്


ഗതാഗത തിരക്കേറിയ കുറുപ്പന്തറ– കല്ലറ റോഡിൽ കുറുപ്പന്തറ റെയിൽവേ ഗേറ്റിനരികിൽ മാസങ്ങളായി വ്യാപാരികളും യാത്രക്കാരും വെള്ളക്കെട്ട് ദുരിതം അനുഭവിക്കുന്നു. റെയിൽവേ ഗേറ്റ് കൂടി അടയ്ക്കുന്നതോടെ അരയ്ക്കൊപ്പം വെള്ളത്തിൽ വാഹനങ്ങൾ റോഡിൽ കാത്തു കിടക്കേണ്ട സ്ഥിതിയായിരുന്നു ഇന്നലെ. 


കൂടാതെ തുടരെയുള്ള ഗേറ്റ് അടവും ദുരിതമാണ്. വ്യാപാരികളും വാഹനയാത്രക്കാരും പല തവണ പരാതിപ്പെട്ടെങ്കിലും റെയിൽവേയാണു നടപടി സ്വീകരിക്കേണ്ടത് എന്ന മറുപടിയാണ് പൊതുമരാമത്ത് അധികൃതർ നൽകിയത്.

ദിവസവുമുളള വെള്ളക്കെട്ടു മൂലം വലിയ ദുരിതവും നഷ്ടവുമാണു വ്യാപാരികൾ അനുഭവിക്കുന്നത്. റോഡിലെ വെള്ളക്കെട്ട് നീക്കാൻ ഉടൻ നടപടി സ്വീകരിക്കണം എന്നാണു വ്യാപാരികളുടെയും വാഹന യാത്രക്കാരുടെയും ആവശ്യം.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവാഹച്ചടങ്ങിനിടെ വഴക്കിട്ട് വരനും വധുവും, വിഷം കഴിച്ച് വരൻ മരിച്ചു