Hot Posts

6/recent/ticker-posts

പാലാ - പൊന്‍കുന്നം റോഡില്‍ നിയന്ത്രണം വിട്ട പിക്ക് അപ്പ് വാന്‍ ഇലക്ട്രിക്ക് പോസ്റ്റ് ഇടിച്ചു തകര്‍ത്തു


പാലാ: ഡ്രൈവര്‍ ഉറങ്ങിപോയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട പിക്ക് അപ്പ് വാന്‍ ഇലക്ട്രിക്ക് പോസ്റ്റ് ഇടിച്ചു തകര്‍ത്തു. പാലാ - പൊന്‍കുന്നം റോഡില്‍ പൂവരണി ചരളയില്‍ വ്യാഴാഴ്ച രാവിലെ 6 മണിയോടെ ആയിരുന്നു അപകടം. 


റോഡരികിലുണ്ടായിരുന്ന കോണ്‍ക്രീറ്റ് ഇലക്ട്രിക് പോസ്റ്റ് പിക്കപ് ഇടിച്ച് ഒടിഞ്ഞുവീണു. റോഡരികിലെ കെട്ടിടത്തിന്റെ സംരക്ഷണഭിത്തിയുടെ ഭാഗവും തകര്‍ന്നു. ഇടിച്ച ശേഷം വാഹനം തൊട്ട് അടുത്തുള്ള ഓടയിലേയ്ക്ക് മറിഞ്ഞു.  






ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കാഞ്ഞിരപ്പള്ളിയില്‍ നിന്നും എറണാകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു പിക്ക്അപ്പ് വാന്‍. വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ വലിയ പരിക്കുകളില്ലാതെ രക്ഷപെട്ടു. 

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും