Hot Posts

6/recent/ticker-posts

ഏറ്റുമാനൂർ നഗരം ചുറ്റി സമ്പൂർണ്ണ ശുചിത്വ വിളംബര റാലി


ഏറ്റുമാനൂർ: മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഏറ്റുമാനൂർ നഗരസഭയെ സമ്പൂർണ്ണ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിക്കുന്നതിന്റെ  മുന്നോടിയായി സമ്പൂർണ്ണ ശുചിത്വ വിളംബര റാലി നടത്തി.
 

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഏറ്റുമാനൂർ നഗരസഭ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച ശുചിത്വ വിളംബര റാലി നഗരസഭ അധ്യക്ഷ ലൗലി ജോർജ് പടികര ഫ്ലാഗ് ഓഫ് ചെയ്തു.





ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷൻ വഴി പേരൂർ കവല ചുറ്റി മുനിസിപ്പാലിറ്റിയിൽ റാലി സമാപിച്ചു. 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം' എന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വിവിധ പ്ലക്കാർഡുകൾ കയ്യിലേന്തിയാണ് എല്ലാവരും റാലിയിൽ പങ്കെടുത്തത്.

Reactions