Hot Posts

6/recent/ticker-posts

അരുവിത്തുറ കോളേജിൽ ഏകദിന സംരംഭകത്വ സെമിനാർ



കേന്ദ്ര സർക്കാറിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭ  മന്ത്രാലയത്തിന്റെ കീഴിൽ തൃശൂർ, പ്രവർത്തിക്കുന്ന എം എസ് എം ഇ ഡെവലപ്മെന്റ് ആൻഡ് ഫസിലിറ്റേഷൻ ഓഫീസ് ചെറുകിട വ്യവസായങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്കായി സെന്റ് ജോർജ് കോളേജ് അരുവിത്തുറയുമായി  സഹകരിച്ചു 27.10.2023 വെള്ളിയാഴ്ച, സെന്റ് ജോർജ് കോളേജ് അരുവിത്തുറയിൽ ഏകദിന സംരംഭകത്വ സെമിനാർ നടത്തുന്നു. 


കേരളത്തിൽ വിജയസാധ്യതയുള്ള വ്യവസായങ്ങൾ തിരഞ്ഞെടുക്കുന്നതിനും, വിജയകരമായി നടത്തിക്കൊണ്ടുപോകുന്നതിനും ആവശ്യമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഈ സെമിനാറിൽ പ്രതിപാദിക്കുന്നതാണ്. കേന്ദ്ര, സംസ്ഥാന വ്യവസായ മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ഈ സെമിനാറിൽ വിജയികളായ വ്യവസായികളുടെ അനുഭവസാക്ഷ്യങ്ങളും, ധനകാര്യസ്ഥാപനങ്ങളിൽ നിന്നും വ്യവസായം തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കുള്ള വിവിധ തരത്തിലുള്ള പദ്ധതികളെക്കുറിച്ചുള്ള ക്ലാസുകളും
ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.



സെമിനാറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പേര്, അഡ്രസ്സ്, ഫോൺ നമ്പർ, പ്രോഗ്രാമിന്റെ പേര് തുടങ്ങിയ വിവരങ്ങൾ  ഗൂഗിൾ ഫോം ലിങ്ക് (https://bit.ly/EAP-ARU) വഴിയോ വാട്സാപ്പ് നമ്പറിലോ (8330080536), അറിയിക്കേണ്ടതാണ്. 


രജിസ്ട്രർ ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 100  പേർക്കായിരിക്കും പ്രവേശനം നല്കുന്നത്. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്   8330080536; 9846488455 എന്നീ നമ്പറുകൾ ബന്ധപ്പെടാവുന്നതാണ്.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മുന്നണിമാറ്റ വാര്‍ത്തകളെ തള്ളി കേരള കോണ്‍ഗ്രസ് (എം); നിലപാട് മാറുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും വെള്ളം തിളപ്പിക്കുന്നുണ്ടെങ്കില്‍, അത് വാങ്ങി വയ്ക്കുന്നതാണ് ഉചിതം എന്ന് ജോസ്.കെ.മാണി