Hot Posts

6/recent/ticker-posts

എന്താണ് ബ്രൂസില്ലോസ് രോഗം, വിശദമായി അറിയാം


representative image

തിരുവനന്തപുരത്ത് ബ്രൂസില്ലോസ് രോ​ഗം സ്ഥീകരിച്ചിട്ടുണ്ട്. എന്താണ് ബ്രൂസില്ലോസ് രോ​ഗം. എങ്ങിനെ ഉണ്ടാകുന്നു എന്നറിയാൻ തുടർന്ന് വായിക്കാം.


മൃഗങ്ങളിൽനിന്ന് പകരുന്ന ഏറ്റവും വ്യാപകമായ ജന്തുജന്യ രോഗങ്ങളിൽ ഒന്നാണ് ബ്രൂസല്ലോസിസ്. കന്നുകാലികൾ, പന്നികൾ, ആട്, ചെമ്മരിയാടുകൾ, നായകൾ എന്നിവയെ ബാധിക്കുന്ന  ബാക്ടീരിയ രോഗമാണിത്‌. രോഗബാധിതരായ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ മലിനമായ മൃഗ ഉൽപ്പന്നങ്ങൾ തിന്നുകയോ കുടിക്കുകയോ ചെയ്യുന്നതിലൂടെയോ വായുവിലൂടെയോ  മനുഷ്യർക്കും ഈ രോഗം പിടിപെടാം. 


കന്നുകാലികൾ, പ്രത്യേകിച്ച്‌ എരുമകൾ എന്നിവയിൽ രോഗം ഉണ്ടാകുന്നത് ബ്രൂസെല്ല അബോർട്ടസ് ബാക്ടീരിയ മൂലമാണ്. ചെമ്മരിയാടുകളിലും ആടുകളിലും ബ്രൂസല്ല മെലിറ്റെൻസിസ്, പന്നികളിൽ ബ്രൂസല്ല സൂയിസ് എന്നിവയാണ്‌ രോഗമുണ്ടാക്കുന്നത്‌.



രോഗം ബാധിച്ച മൃഗത്തിന്റെ ഗർഭം അലസുകയോ പ്രസവിക്കുകയോ ചെയ്യുമ്പോൾ രോഗം പടരാം. രോഗം ബാധിച്ച മൃഗത്തിന്റെ ജനന ദ്രാവകത്തിൽ ഉയർന്ന അളവിൽ ബാക്ടീരിയകൾ കാണപ്പെടുന്നു. ഈ ബാക്ടീരിയകൾക്ക് പുറത്ത് പ്രത്യേകിച്ച് തണുത്ത ഈർപ്പമുള്ള സാഹചര്യങ്ങളിൽ അതിജീവിക്കാനാവും.  ബാക്ടീരിയകൾ അകിടിൽ കോളനിവൽക്കരിച്ച് പാലിനെ മലിനമാക്കുകയും ചെയ്യുന്നു. ചർമത്തിലെ മുറിവുകളിലൂടെയും രോഗം പകരാം.

കന്നുകാലികളുടെ  പ്രത്യുൽപ്പാദനത്തെ സാരമായി ബാധിക്കുന്ന രോഗമാണ് ബ്രൂസല്ലോസിസ്. ഗർഭാവസ്ഥയുടെ അവസാന മൂന്നാം മാസത്തിലെ ഗർഭഛിദ്രം, വന്ധ്യത, വൈകിയുളള ഗർഭധാരണം, ചാപിള്ള ജനനം,  ആരോഗ്യക്കുറവുള്ള കിടാക്കളുടെ ജനനം, പാലുല്പാദനം കുറയൽ തുടങ്ങിയവയാണ് കന്നുകാലികളിലെ ലക്ഷണങ്ങൾ. മൃഗപരിപാലന രംഗത്തുള്ളവർ, മൃഗസംരക്ഷണ മേഖലയിലുള്ള സാങ്കേതിക വിദഗ്‌ധരും അനുബന്ധ ജീവനക്കാർ, മാംസം കൈകാര്യം ചെയ്യുന്നവർ, തുകൽ മേഖലയിലുള്ളവർ, കമ്പിളി നിർമ്മാണ മേഖലയിലുള്ളവർ തുടങ്ങിയവർ ജാഗ്രത പുലർത്തണം.


മാംസം ശരിയായി വേവിക്കാതെയും പാലും മറ്റു പാൽ ഉൽപ്പന്നങ്ങളും തിളപ്പിക്കാതെയും അണുവിമുക്തമാക്കാതെയും  ഉപയോഗിക്കുന്നതിലൂടെ രോഗം മനുഷ്യരിലേക്കെത്താം. രോഗബാധയേറ്റ മൃഗങ്ങളുടെ ചാണകം, മൂത്രം എന്നിവയും രോഗഹേതുവാകാം.  മനുഷ്യർക്ക് രോഗബാധയേറ്റാൽ ഇടവിട്ടുള്ള പനി, തലവേദന, പേശി വേദന, രാത്രിയിലെ അമിത വിയർപ്പ്, വേദനയോടെയുള്ള  സന്ധി വീക്കം തുടങ്ങിയ  ലക്ഷണങ്ങൾ പ്രകടമാകും. രോഗബാധ തിരിച്ചറിയാൻ സ്ക്രീനിങ്‌ ടെസ്റ്റുകളുണ്ട്‌.

പ്രതിരോധം

മാരകമായ ഈ ജന്തുജന്യ പകർച്ചവ്യാധിയെ നിയന്ത്രിക്കാനുള്ള ഫലപ്രദമായ വഴി പശുക്കിടാക്കളിൽ പ്രതിരോധ കുത്തിവയ്‌പാണ്‌. ബ്രൂസല്ലോസിസിനെതിരേയുള്ള വാക്‌സിനേഷൻ യജ്ഞം സംസ്ഥാന മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെടാം. കിടാക്കൾക്ക് ഒറ്റത്തവണ കുത്തിവയ്പ് നൽകുന്നതിലൂടെ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രതിരോധശേഷി പശുക്കൾക്ക് കൈവരും.

കന്നുകാലി, ആട്, ചെമ്മരിയാട് എന്നിവയ്ക്ക് പ്രതിരോധ കുത്തിവയ്‌പ്‌ നൽകുന്നതുവഴി  ഉയർന്ന വ്യാപനം തടയാം.

Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു