Hot Posts

6/recent/ticker-posts

പൊലീസിനും നിയന്ത്രിക്കാനാവാതെ 'കുരുങ്ങി' വാ​ഗമൺ


photo credits- social media

അടുപ്പിച്ച് അവധി ദിവസങ്ങൾ എത്തിയതോടെ വിനോദ സഞ്ചാര മേഖലയായ വാ​ഗമണ്ണിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഇവിടങ്ങളിൽ തിരക്ക് നിയന്ത്രണാതീതമാണ്. കഴിഞ്ഞ ശനിയാഴ്ച മുതൽ തന്നെ ഇവിടേയ്ക്ക് വിനോദ സഞ്ചാരികളുടെ വാഹനങ്ങളുടെ പ്രളയമാണ്.


മണിക്കൂറുകൾ നീളുന്ന ​ഗതാ​ഗത കുരുക്കാണ് പലയിടത്തും അനുഭവപ്പെടുന്നത്. ​ഗതാ​ഗതം നിയന്ത്രിക്കുന്നതിനായി പൊലീസ് ഉൾപ്പെടെ ശ്രമിക്കുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമല്ല കാര്യങ്ങൽ. വാ​ഗമൺ ഈരാറ്റുപേട്ട വഴിയുള്ള കെഎസ്ആർടി ബസുകളിൽ ചിലത് രണ്ട് മണിക്കൂർ വരെ ഇവിടം പാസ് ചെയ്യുന്നതിന് എടുക്കുന്നുണ്ട്. 


റോഡ് ബ്ലോക്ക്‌ കാരണം ഇതുവഴി പുതിയതായി ആരംഭിച്ച സ്വകാര്യ ബസ് ഈരാറ്റുപേട്ടയ്ക്ക് സർവീസ് നടത്തിയില്ല. മണിക്കൂറുകൾ നീളുന്ന ​ഗതാ​ഗതക്കുരുക്ക്  യാത്രക്കാർക്ക് വലിയ രീതിയിൽ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. വാഗമണ്‍ ഏലപ്പാറ  നല്ലതണ്ണി വാഹനങ്ങള്‍ ലൈനായി കിടക്കുകയാണ്. 



ടൂർ വരുന്നവർക്ക് വാഹനം പാർക്ക്‌ ചെയ്യാൻ ഉള്ള സൗകര്യം പഞ്ചായത്ത് ഉണ്ടാക്കേണ്ടതാണെന്ന് ഉൾപ്പെടെയുള്ള ചർച്ചകൾ സജീവമാണ്. വരും ദിവസങ്ങളിലും അവധി ആയതിനാൽ ഇത്തരം സ്ഥിതിവിശേഷം ഇനിയും ഉണ്ടാവാനുള്ള സാധ്യതയാണ് ഉള്ളത്. 

ഇനിയും ഈ സ്ഥിതി ഉണ്ടാവാതിരിയ്ക്കാൻ പ്രശ്നത്തിന് അടിയന്തിര പരിഹാരം വേണമെന്ന് ആവശ്യം ഇതിനോടകം തന്നെ ശക്തമായിരിക്കുകയാണ്.

Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം