Hot Posts

6/recent/ticker-posts

എട്ടാംക്ലാസുകാരനെ തലയ്ക്കടിച്ച് കൊന്നു; രണ്ടുപേർ പിടിയിൽ


representative image

ബെംഗളൂരു: പെണ്‍സുഹൃത്തിനെക്കുറിച്ച് മോശംപരാമര്‍ശം നടത്തിയതിനെത്തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്തയാളും സുഹൃത്തും ചേര്‍ന്ന് എട്ടാംക്ലാസ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തി. 


ബെലഗാവി ജില്ലയിലെ നിപ്പനി ബലുമാമ നഗര്‍ സ്വദേശി സക്കീബ് സമീര്‍ പത്താന്‍ (15) ആണ് മരിച്ചത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തയാളും സുഹൃത്ത് സബീനും (20) അറസ്റ്റിലായി.


പ്രായപൂര്‍ത്തിയാകാത്തയാളും കൊല്ലപ്പെട്ട സക്കീബും സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞദിവസം പെണ്‍സുഹൃത്തിന്റെ ഫോട്ടോ മൊബൈല്‍ഫോണില്‍ സക്കീബിനെ കാണിച്ചപ്പോള്‍ മോശം പരാമര്‍ശം നടത്തി. 


ഇതില്‍ പ്രകോപിതനായ കൗമാരക്കാരന്‍ സുഹൃത്ത് സബീനിന്റെ സഹായത്തോടെ സക്കീബിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.



Reactions