Hot Posts

6/recent/ticker-posts

ഇനിയും പേടിയോ മെൻസ്ട്ര്വൽ കപ്പിനെ...


representative image

ഈ അടുത്ത കാലത്തായി സ്ത്രീകൾ പൊതുവെ മെന്‍സ്ട്രല്‍ കപ്പാണ് അധികമായി ഉപയോഗിച്ച് വരുന്നത്. സാനിറ്ററി പാഡുകളുടെ ഉപയോഗം മൂലമുള്ള ബുദ്ധിമുട്ടുകളാണ് ഒരുപക്ഷെ പെൺകുട്ടികളെ സാനിറ്ററി പാഡുകളിൽ നിന്ന് മാറാൻ പ്രേരിപ്പിച്ചത്. കാലം മാറുന്നത് അനുസരിച്ച് രൂപവും മാറണമെന്ന രീതി എല്ലാവർക്കുമുള്ളതാണ്. ഉപയോഗിക്കാനുള്ള എളുപ്പവും അതുപോലെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. 


എങ്കിലും മറ്റുള്ളവർ ഇതിന്റെ സൗകര്യങ്ങളെക്കുറിച്ച് പറ‍ഞ്ഞ് ഉപയോ​ഗിക്കാൻ ആ​ഗ്രഹമുണ്ടായിട്ടും പേടി കൊണ്ട് മാറി നിൽക്കുന്നവർ ധാരാളമുണ്ട്.  


സിലിക്കോൺ, റബ്ബർ, ലാറ്റക്സ് തുടങ്ങിയ മെറ്റീരിയൽ ഉപയോഗിച്ച് വ്യത്യസ്തമായ ആകൃതിയിലും വലിപ്പത്തിലും ഇവ ലഭ്യമാണ്. 12 മണിക്കൂർ വരെ ഉപയോഗിക്കാവുന്ന മെൻസ്ട്ര്വൽ കപ്പുകൾ പാഡ്, തുണി, ടാംപൂൺസ് എന്നിവയെക്കാളും സുരക്ഷിതവും രക്തം ലീക് ചെയ്യാത്തതും ആണ്. നീന്തൽ പോലുള്ള കായിക വ്യായാമം ചെയ്യുമ്പോൾ വരെ ഇത് ഉപയോഗിക്കാവുന്നതാണ് എന്നതാണ് ഇതിന്റെ പ്രത്യേകതയും. 


മാസമുറ സമയത്ത് ഗർഭാശയ മുഖം അഥവാ സെർവിക്‌സിന് തൊട്ടു താഴെയായാണ് ഇതു വെക്കുക. ഇത് ആർത്തവ രക്തം പുറത്തേയ്ക്കു വരാതെ ഉള്ളിൽ വച്ചു തന്നെ ശേഖരിയ്ക്കും. ഈ രക്തം കളഞ്ഞതിനുശേഷം ഇതേ കപ്പ് തന്നെ ഉപയോഗിക്കാവുന്നതാണ്. 10 വർഷം വരെ ഒരു കപ്പ് ഉപയോ​ഗിയ്ക്കാൻ കഴിയും.

സാധാരണയായി 3 വലിപ്പത്തിലാണ് ഇത് കണ്ട് വരുന്നത്. സാധാരണ രീതിയിൽ പ്രസവിക്കാത്തവർ 5 സെൻ്റ് മീറ്ററിൽ കുറവുള്ള സെർവിക്സ് ഉള്ളവർക്കും സ്മോൾ സൈസ് മതിയാകും.

സാധാരണയായി 3 വലിപ്പത്തിലാണ് ഇത് കണ്ട് വരുന്നത്. സാധാരണ രീതിയിൽ പ്രസവിക്കാത്തവർ 5 സെൻ്റ് മീറ്ററിൽ കുറവുള്ള സെർവിക്സ് ഉള്ളവർക്കും സ്മോൾ സൈസ് മതിയാകും.

30 വയസിൽ കൂടുതൽ ഉളളവർ സാധാരണ രീതിയിൽ പ്രസവിച്ചവർ എന്നിവർക്കാണ് ലാർജ് സൈസ് ചേരുക. ഇതിന്റെ ഇടയിൽപെട്ടവർക്ക് മീഡിയം സൈസ് ഉപയോഗിക്കാവുന്നതാണ്.








രണ്ട് ആകൃതിയിൽ മെൻസ്ട്ര്വൽ കപ്പ് കാണാം. മേലെ വീതി കൂടി താഴേക്ക് വീതി കുറഞ്ഞു വരുന്നതാണ് ഒന്ന്. മേലെ വീതി കുറഞ്ഞു താഴെ വീതി കൂടിയത് മറ്റൊന്ന്.

എന്തുകൊണ്ടാണ് നിങ്ങൾ മെൻസ്‌ട്രുൽ കപ്പിലേക്ക് മാറേണ്ടത് എന്നതിന് നിരവധി കാരണങ്ങൾ പറയാവുന്നതാണ്. മാലിന്യ നിർമാർജ്ജനം വലിയൊരു ബാധ്യതയാണ് ഇന്ന് എല്ലാവർക്കും തന്നെ. അതുകൊണ്ട് തന്നെ സാനിറ്ററി പാഡുകളുടെ വേസ്റ്റ് കുറയ്ക്കാൻ കപ്പുകളുടെ ഉപയോ​ഗം കൊണ്ട് സാധിയ്ക്കും.

കപ്പ് മാറ്റാതെ തന്നെ 12 മണിക്കൂർ വരെ ഉപയോഗിക്കാം, ദീർഘകാല അടിസ്ഥാനത്തിൽ പണം ലഭിക്കാം എന്നിവയും മറ്റ് പ്രത്യേകതകളാണ്.


Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു