Hot Posts

6/recent/ticker-posts

വലവൂർ ബാങ്കിനെ തകർത്തവർക്ക് സഹകാരികൾ മറുപടി നൽകും: സജി മഞ്ഞക്കടമ്പിൽ




കരൂർ: 1969 ലെ കേരളപ്പിറവി ദിനത്തിൽ കരൂർ പഞ്ചായത്തിലെ നമ്മുടെ പൂർവികന്മാർ 5000 രൂപ മൂലധനത്തിൽ പ്രവർത്തനമാരംഭിച്ചു 300 കോടി രൂപ വരെമൂലധനം ഉണ്ടാക്കിയിരുന്ന വലവൂർ സർവീസ് സഹകരണ ബാങ്കിനെ ഇപ്പോഴത്തെ ഭരണസമിതിയുടെ പിടിപ്പുകേടു മൂലം കഴിഞ്ഞ ഏതാനും വർഷങ്ങളായി ബാങ്ക് നഷ്ടത്തിലും തകർച്ചയുടെ വക്കിലുമാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.


ബാങ്കിൽ പണം നിക്ഷേപിച്ചിരിക്കുന്ന നിക്ഷേപകർക്ക് ആവശ്യ സമയത്ത് പണം തിരികെ നൽകാതെ നിക്ഷേപകരെ പീഡിപ്പിക്കുന്ന ഫിലിപ്പ് കുഴികുളം നേതൃത്വം നൽകുന്ന പാനലിനെ നവംബർ 5ാം തിയതി നടക്കുന്ന തിരഞ്ഞെടുപ്പിൽ വലവൂർ ബാങ്കിലെ സഹകാരികൾ മറുപടി നൽമെന്നും സജി പറഞ്ഞു.


നിലവിലെ അഴിമതി മൂടിവെക്കനും ബാങ്കിനെ തകർക്കുവാനും മത്സര രംഗത്ത് നിൽക്കുന്നവർക്കെതിരെ വലവൂർ സർവീസ് സഹകരണ ബാങ്കിനെ പുനർജീവിപ്പിക്കാനായി യുഡിഎഫ് നേതൃത്വം കൊടുക്കുന്ന ബാങ്ക് സംരക്ഷണ മുന്നണിയെ വിജയിപ്പിക്കാൻ സഹകാരികൾ രഗത്തിറങ്ങണമെന്നും സജി അവശ്യപ്പെട്ടു.



വലവൂർ ബാങ്ക് സ്ഥാനാർത്ഥി സംഗമവും യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനും ഉദ്ഘാടനം ചെയ്ത് സംസരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ പയസ് മാണി അദ്ധ്യക്ഷത വഹിച്ചു.

കോൺഗ്രസ് പാലാ ബ്ലോക്ക്  പ്രസിഡന്റ് എൻ സുരേഷ്, കേരളാ കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട് ഇലക്ഷൻ കമ്മിറ്റി കൺവീനർ ജോസ് കുഴിക്കുളം, ജസ്റ്റ്യൻ പാറപ്പുറം, സ്ഥാനാർത്ഥികളായ ജോസ് തേക്കിലക്കാട്ട്, സുരേഷ് കൃഷ്ണൻ നായർ, ഷൈലജ രവീന്ദ്രൻ, ജിജി വാവൽകുന്നേൽ, അലൻ ജോസ് കക്കാട്ടിൽ, കുര്യൻ കണ്ണംകുളം, ടോമി എബ്രാഹം, കെ.എസ്.രാജു, നഖിൽ സഖറിയാസ്, ബെന്നി ജോസഫ്, വിനോദ് എൻ,സി ബി തോമസ് ശോഭ ബാബു, കത്രിന ബേബി തുടങ്ങിയവർ പ്രസംഗിച്ചു.

Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ