Hot Posts

6/recent/ticker-posts

പ്രവാസി പ്രശ്ന പരിഹാരത്തിന് കാര്യക്ഷമമായ ഇടപെടൽ അനിവാര്യം: മാണി സി കാപ്പൻ




രാമപുരം: പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൂടുതൽ കാര്യക്ഷമമായ ഇടപെടൽ അനിവാര്യമാണെന്ന് മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു. ഓവർസീസ് റെസിഡൻ്റ് മലയാളീസ് അസോസിയേഷൻ ഓർമ്മ കേരള ചാപ്റ്റർ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


അന്യായമായി കാലങ്ങളായി നടത്തി വരുന്ന വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ് എന്ന പകൽകൊള്ള അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കാത്തത് പ്രവാസി സമൂഹത്തോടുള്ള അവഗണനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 


കേരള ചാപ്റ്റർ ചെയർമാൻ എം കെ കുര്യാക്കോസ് മാണി വയലിൽ അധ്യക്ഷത വഹിച്ചു. ഓർമ്മ ഇൻ്റർ നാഷണൽ സെക്രട്ടറി ഷാജി ആറ്റുപുറം, ഇന്ത്യാ പ്രോവിൻസ് ചെയർമാൻ എബി ജെ ജോസ്, ഡിജോ കാപ്പൻ, സണ്ണി പൊരുന്നക്കോട്ട്, ആൽബി ഇരുവേലിക്കുന്നേൽ, സോജൻ ആറ്റുപുറം, റെജിമോൻ കുര്യാക്കോസ്, എം പി കൃഷ്ണൻനായർ, സണ്ണി മൈക്കിൾ പ്ലാസ, സുനിൽ തോട്ടുങ്കൽ, ബോസ്കോ തേവർകുന്നേൽ, മനോജ് ചീങ്കല്ലേൽ, ടോമി ജേക്കബ്, ടി കെ ബൽറാം, അന്നമ്മ കുര്യാക്കോസ്  എന്നിവർ പ്രസംഗിച്ചു.




Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്