Hot Posts

6/recent/ticker-posts

മഞ്ഞപ്ര മിനി സിവിൽ സ്റ്റേഷനിലെ കൂറ്റൻ മരം അപകട ഭീഷണി



മഞ്ഞപ്ര മിനി സിവിൽ സ്‌റ്റേഷന്റെ മുറ്റത്ത് നിൽക്കുന്ന കൂറ്റൻ വാകമരം അപകട ഭീക്ഷണിയാകുന്നു. വില്ലേജ് ഓഫീസ്, ഹോമിയോ ഡിസ്പെൻസറി, കൃഷി ഭവൻ, ആയൂർവേദ ഡിസ്പെൻസറി എന്നീ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നത് ഈ വൃക്ഷത്തിന്റെ സമീപമാണ്.


വിവിധ ആവശ്യങ്ങൾക്ക് ദിവസേന നൂറ് കണക്കിന് ആളുകൾ വന്ന് പോകുന്ന ഇടം കൂടിയാണ് മിനി സിവിൽ സ്റ്റേഷൻ. കൂടാതെ പഞ്ചായത്ത് കാര്യാലയത്തിലേക്ക്  പോകുന്നവരും മരം നിൽക്കുന്ന വഴിയാണ് ഏറെ ആശ്രയിക്കുന്നത്.   


മരത്തിന്റെ കടഭാഗം ഉൾപ്പെടെ ഏകദേശം ദ്രവിച്ച നിലയിലാണ്. ഇതിന്റെ ശിഖരങ്ങൾക്ക് ബല കുറവ് ഉള്ളതും ആശങ്കയുണ്ടാക്കുന്നുണ്ട്. ശിഖരങ്ങൾ വളർന്ന് വിവിധ സ്ഥാപനങ്ങളുടെ മുകളിലേക്ക് പടർന്ന് നീങ്ങുന്നതും ഇതിന്റെ ഇലകൾക്ക് പുളിരസം ഉള്ളതിനാൽ ഷീറ്റുകൾക്കും മറ്റും കേട് പാട് വരുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു.


മാസങ്ങൾക്ക് മുൻപ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസിലേക്ക് സ്കൂട്ടറിൽ കൈ കുഞ്ഞുമായി വന്ന വീട്ടമ്മയുടെ മേൽ മരത്തിന്റെ ഉണക്ക കമ്പ് വീണു പതിച്ചങ്കിലും പറയത്തക്ക പരുക്കേറ്റില്ല. അനേകം ഓഫീസുകൾ പ്രവർത്തിക്കുന്ന ഇവിടേക്ക് വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരുടെ ഇരു ചക്ര വാഹനങ്ങൾ ഉൾപ്പെടെ പാർക്ക് ചെയ്യുന്നതും ഈ മര ചുവട്ടിലാണ്.

നിരവധി ജനങ്ങൾ അനുദിനം വന്ന് പോകുന്ന ഇവിടെ അപകടകരമായ രീതിയിൽ നിൽക്കുന്ന വൃക്ഷത്തിന്റെ കാര്യത്തിൽ അധികാരികളുടെ ശ്രദ്ധ പതിയണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്