Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്ത് വനിത ഹെൽത്ത് കാമ്പയിൻ ഇന്ന്




തീക്കോയി ഗ്രാമപഞ്ചായത്തും ഗവ: ഹോമിയോ ഡിസ്പെൻസറിയും സംയുക്തമായി സംഘടിപ്പിക്കുന്ന വനിതകൾക്കായുള്ള ആരോഗ്യ കാമ്പയിൻ ഒക്ടോബർ 12 വ്യാഴാഴ്ച (ഇന്ന്) നടക്കും. രാവിലെ 10 മുതൽ 2 മണി വരെ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിലാണ് ക്യാംപ്. 


ഹോമിയോ വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് വനിത ഹെൽത്ത് കാമ്പയിൻ നടത്തുന്നത്. 


ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽഎ ഹെൽത്ത് കാമ്പയിൻ ഉദ്ഘാടനം ചെയ്യും. 



ഡോ. വസുദ എസ് (മെഡിക്കൽ ഓഫീസർ, ജി എച്ച്  സി കരിമ്പാനി ) നയിക്കുന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസും വിദഗ്ധരായ ഡോക്ടർമാർ നയിക്കുന്ന മെഡിക്കൽ ക്യാമ്പും നടക്കും.


Reactions