Hot Posts

6/recent/ticker-posts

ഹോട്ടലിൽനിന്ന് വാങ്ങിയ ബിരിയാണിയിൽ കോഴിത്തല

ബിരിയാണിയിൽ കണ്ട കോഴിത്തല


തിരൂർ: ഹോട്ടലിൽനിന്ന് പാഴ്സൽ വാങ്ങിയ ബിരിയാണിയിൽ കോഴിത്തല. പരാതിയെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെത്തി ഹോട്ടൽ പൂട്ടിച്ചു. പുത്തനത്താണി-ഏഴൂർ റോഡിൽ മുത്തൂരിലെ പൊറോട്ട സ്റ്റാൾ ആണു പൂട്ടിച്ചത്.


ശനിയാഴ്ച ഉച്ചയ്ക്കാണ് തിരൂർ സ്വദേശി നാല് ബിരിയാണി പാർസലായി വാങ്ങിയത്.
വീട്ടിൽ കൊണ്ടുവന്ന രണ്ട് ബിരിയാണി കുട്ടികൾ കഴിച്ചുകഴിഞ്ഞശേഷം മൂന്നാമത്തെ പായ്ക്കറ്റ് പൊട്ടിച്ചപ്പോഴാണ് കോഴിയുടെ തല കണ്ടത്. 


തുടർന്ന് തിരൂർ നഗരസഭ ആരോഗ്യവിഭാഗത്തിനും ഭക്ഷ്യസുരക്ഷാ വകുപ്പിനും പരാതി നൽകി.



ഞായറാഴ്ച രാത്രി ഏഴോടെ ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണർ സുജിത്ത് പെരേര, ഭക്ഷ്യസുരക്ഷാ ഓഫീസർ എം.എൻ. ഷംസിയ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി.  


പരാതിക്കാരിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. പാർസലായി കിട്ടിയ ബിരിയാണി പരിശോധിക്കുകയും ഹോട്ടൽ അടപ്പിക്കുകയുമായിരുന്നു.
Reactions