Hot Posts

6/recent/ticker-posts

കേരളത്തിൽ അതിശക്തമായ മഴയ്ക്കു സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്




കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 


തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്നു യെലോ അലർട്ടാണ്.


വടക്കു തമിഴ്നാടിനും സമീപപ്രദേശത്തിനു മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. അടുത്ത 24 മണിക്കൂറിൽ പടിഞ്ഞാറു– വടക്കുപടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തിപ്രാപിച്ച് മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ നവംബർ 8നു ന്യൂനമർദം ആകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.






Reactions