Hot Posts

6/recent/ticker-posts

റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; പോലീസ് അന്വേഷണം തുടങ്ങി


പത്തനംതിട്ട: ഓമല്ലൂർ പള്ളത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കണ്ടെത്തിയത് പുരുഷന്‍റെ മൃതദേഹം. റോഡരികിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. 


ഇന്ന് (നവംബർ 11) രാവിലെയാണ് റോയൽ ഗ്യാസ് ഏജൻസി ഗോഡൗണിന് സമീപം മൃതദേഹം കണ്ടത്. സമീപത്ത് മണ്ണെണ്ണ കന്നാസ്, തീപ്പെട്ടി, ടോർച്ച് എന്നിവ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യയാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം തുടങ്ങി.








Reactions