Hot Posts

6/recent/ticker-posts

കോട്ടയം ഉൾപ്പെടെ ഏഴു നഗരങ്ങളിൽ ഓഫീസ് സമയം മാറ്റി സർക്കാർ ഉത്തരവിറക്കി


കോട്ടയം: സംസ്ഥാനത്തെ 7 പ്രധാന നഗരങ്ങളിൽ സർക്കാർ ഓഫീസ് സമയം 10.15 - 5.15 ആക്കി സർക്കാർ ഉത്തരവിറക്കി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ, കൊല്ലം, കണ്ണൂർ കോർപറേഷനുകളുടെ പരിധിയിലും കോട്ടയം നഗരസഭാ പരിധിയിലുമുള്ള സർക്കാർ ഓഫിസുകളുടെ പ്രവർത്തന സമയം ആണ് രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെ ആയിരിക്കുമെന്നു വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കിയത്.


സെക്രട്ടേറിയറ്റിന്റെ പ്രവർത്തന സമയവും ഇതു തന്നെയായിരിക്കും. ഭാവിയിൽ പുതിയ കോർപറേഷനുകൾ നിലവിൽ വരുമ്പോൾ അവിടെയും ഇതായിരിക്കും ഓഫീസ് സമയം. സർക്കാർ നേരത്തെ ഇറക്കിയ ഉത്തരവിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും ഉത്തരവിറക്കിയത്. ഇത് ഉദ്യോഗസ്ഥർ കൃത്യമായി പാലിക്കണമെന്നും ഉത്തരവിലുണ്ട്.







Reactions

MORE STORIES

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
ജനങ്ങളുടെ ജീവൻ സംരക്ഷിച്ചിട്ട് മതി വന്യജീവി സംരക്ഷണം: ജോസ് കെ മാണി എം.പി
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ജാഗ്രതാ സമിതിയ്ക്ക് തുടക്കം
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
പുതുതലമുറയുടെ നൂതനാശയങ്ങളും കണ്ടുപിടിത്തങ്ങളും ഏറെ മഹത്തരം: ജോസ് കെ മാണി എം.പി