Hot Posts

6/recent/ticker-posts

ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനം: കെട്ടഴിച്ച് തടി നീക്കി, തകിട് അറുത്തുമാറ്റി: നജീബ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ



കാഞ്ഞിരപ്പള്ളി: ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ലോറിയിലെ കെട്ടഴിച്ച് തടി നീക്കിയശേഷം കാറിന്റെ മുൻഭാഗത്തെ തകിട് അറുത്തുമാറ്റിയാണു കാറിനുള്ളിൽ കുടുങ്ങിയ നജീബിനെ പുറത്തെടുത്തത്. നടുവിനും കാലിനും തോളിലും ചതവേറ്റ നജീബിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ പരിശോധനയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അപകടംമൂലം കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ ‍ഒരു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു.   

തടികയറ്റി വന്ന മിനി ലോറി, നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്കു മറിയുകയായിരുന്നു. കൊടുവന്താനം ശാന്തിനഗർ കൊല്ലപ്പുരയിടം നജീബ് (56) ആണു കാറിനുള്ളിൽ കുടുങ്ങിപ്പോയത്. നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. ഇന്നലെ (നവംബർ 29) രാത്രി എട്ടോടെ ടൗണിനു സമീപം കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ കോവിൽക്കടവിലായിരുന്നു അപകടം.


ടൗണിൽ ഫയർ സ്റ്റേഷനു സമീപം ആക്രിക്കട നടത്തുന്ന നജീബ് കാറിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു. അതിനിടെ, കാർ നിർത്തി ഒരു കടയിൽ നിന്നു പാൽ വാങ്ങി. തിരികെ കാറിലേക്കു കയറിയപ്പോഴായിരുന്നു സംഭവം. ഈരാറ്റുപേട്ട ഭാഗത്തേക്കു പോവുകയായിരുന്ന ലോറി കാറിനു മുകളിലേക്കു മറിയുകയായിരുന്നു. കാർ പൂർണമായി ലോറിക്കും തടികൾക്കും അടിയിലായി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു ലോറി ഉയർത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീടു ലോറിയിലെ കെട്ടഴിച്ച് തടി നീക്കിയശേഷം കാറിന്റെ മുൻഭാഗത്തെ തകിട് അറുത്തുമാറ്റിയാണു നജീബിനെ പുറത്തെടുത്തത്. 


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ