Hot Posts

6/recent/ticker-posts

പ്രതീക്കാത്മകമായി ശവമഞ്ചവും വഹിച്ച് പാഡി ഓഫീസിന് മുന്നിൽ പ്രതിഷേധം


കോട്ടയം: ഇനിയും കർഷകർ ആത്മഹത്യ ചെയ്യാൻ ഇടവരുത്തിയാൽ ശവമഞ്ചം സർക്കാരിന് സമർപ്പിക്കും എന്ന് പറഞ്ഞ് പ്രതീക്കാത്മകമായി ശവമഞ്ചവും വഹിച്ച് പാഡി ഓഫീസിന് മുന്നിൽ കേരളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.

കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ പണം സർക്കാർ നേരിട്ട് നൽകുന്നതിന് പകരം കർഷകനെ കൊണ്ട് ലോൺ എടുപ്പിച്ച് കർഷകന്റെ മേൽ വീണ്ടും ബാധ്യത കെട്ടിവയ്ക്കുന്ന ഇടതു സർക്കാർ നിലപാട് തിരുത്തണമെന്നും കർഷകരോട് നീതി കാട്ടണമെന്നും കേരളാ കോൺഗ്രസ് എക്സിക്ക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് MLA ആവശ്യപ്പെട്ടു. പി ആർ എസ് നൽകിയതുമൂലം കൃഷിക്കാർക്ക് ബാങ്കുമായി മറ്റ് ഇടപാട് നടത്താൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ കർഷകൻ ആത്മഹത്യയിലേക്ക് നീങ്ങുന്നത് കയ്യുംകെട്ടി നോക്കിനിൽക്കാനാവില്ല എന്ന് മോൻസ് ജോസഫ് പറഞ്ഞു.

ആലപ്പുഴ ബാങ്കിൽ നിന്നും പണം നിഷേധിച്ചതുമൂലം മനംനൊന്ത് ആത്മഹത്യ ചെയ്ത പി.ആർ പ്രസാദിന്റെ മരണത്തിന്റെ കാരണക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടും, നെൽ കർഷകർക്ക് കുടിശ്ശിക തുക ഉടൻ കൊടുത്തു തീർക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം പാഡി ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.



കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് അഡ്വൈസർ തോമസ് കണ്ണന്തറ, ജില്ല ഓഫീസ് ചാർജ് സെക്രട്ടറി ജയ്സൺ ജോസഫ്, ഉന്നതാതികാര സമിതി അംഗങ്ങളായ വി.ജെ ലാലി, പ്രിൻസ് ലൂക്കോസ്, നിയോജകമണ്ഡലം പ്രസിഡൻറ്മാരായ ബിനു ചെങ്ങളം, സി.വി തോമസുകുട്ടി,


ബേബി തുപ്പലഞ്ഞിയിൽ, പ്രസാദ് ഉരുളികുന്നം, ജോയി ചെട്ടിശ്ശേരിൽ, ജോസ് ജെയിംസ് നിലപ്പന, ജെയിംസ് പതാരഞ്ചിറ, മത്തച്ചൻ പുതായിടത്തു ചാലിൽ, സാബു പിടികക്കൽ, എബി പൊന്നാട്ട്, ജോയി സി.കാപ്പൻ, മാത്തുക്കുട്ടി തെങ്ങുംപള്ളിൽ, ഷാജു പാറയിടുക്കിൽ, പ്രതീഷ് പട്ടിത്താനം, കുര്യൻ വട്ടമല, ജോസ് വഞ്ചിപ്പുര, ടോമി കണിയാലിൽ, ജോസഫ് മുടക്കാനാട്ട്, റോയി ചാണകപ്പാറ, കുഞ്ഞ് കളപ്പുര, റ്റിറ്റോ പയ്യനാടൻ, ജയിംസ് തത്തംകുളം, ബിനോയി ഉതുപ്പാൻ, സോജൻ വള്ളിപ്പാലം തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു