Hot Posts

6/recent/ticker-posts

പാലാ നഗരസഭയിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ ആരംഭിച്ചു


പാലാ നഗരസഭയുടെ 2023-2024  വാർഷിക പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയും വ്യവസായ വകുപ്പും ചേർന്ന് വനിത വ്യക്തിഗത സ്വയം തൊഴിൽസംരംഭങ്ങൾക്കു സബ്സിഡി നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകളുടെ തുടക്കം ഇന്ന് ചെയർപേഴ്സൺ ജോസിർ ബിനോ ഉത്ഘാടനം ചെയ്തു. 


പദ്ധതി പ്രകാരം സംരംഭം ആരംഭിക്കാനായി എടുക്കുന്ന ബാങ്ക് വായ്പ്പ തുകയുടെയോ അല്ലെങ്കിൽ സംരഭം ആരംഭിക്കുന്നതിനായി ചെലവാകുന്ന തുകയുടെയോ 75% ത്തോളം സബ്‌സിഡി ലഭിക്കുന്നതാണ്. അപേക്ഷകർ 18നും 59 നും മധ്യേ പ്രായമുള്ള പാലാ നഗരസഭാവാസികളായ സ്ത്രീകൾ ആയിരിക്കണം.


ഈ സാമ്പത്തിക വർഷം സംരംഭങ്ങൾ ആരംഭിച്ചവരും, തുടങ്ങുവാൻ ആഗ്രഹിക്കുന്നവരും നവംബർ 15 നകം തന്നെ വാർഡ് സഭകൾ/വാർഡ് കൗൺസിലർ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് നഗരസഭാ ചെയർപേഴ്സൺ ജോസിൻ ബിനോ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് എന്നിവർ അറിയിച്ചു.





യോഗത്തിൽ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ആന്റോ പടിഞ്ഞാറെക്കര, സാവിയോ കാവുകാട്ട്, ബിന്ദു മനു, ഷാജു  തുരുത്തൻ, സന്ധ്യാ, ശ്രീകല, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരായ ചന്ദ്രൻ, ഷിനോ, അജയ്, സുചിത്ര എന്നിവർ പ്രസംഗിച്ചു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും