Hot Posts

6/recent/ticker-posts

ഡിമെൻഷ്യ കെയറിനെ കുറിച്ചുള്ള ബോധവൽക്കരണ സെമിനാർ കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിൽ നടന്നു



പാലാ: ഡിമെൻഷ്യ കെയർ പാലായുടെയും റോട്ടറി ക്ലബ്ബ് ഓഫ് പാലായുടെയും പാലാ മാനേജ്മെൻറ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഡിമെൻഷ്യ കെയറിനെ കുറിച്ചുള്ള ബോധവൽക്കരണ സെമിനാർ കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിൽ നടന്നു.

നവംബർ 29 ബുധനാഴ്ച നടന്ന സെമിനാർ സ്കൂൾ മാനേജർ ഫാ.ജോസ് പാറേക്കാട്ട് സിഎംഐ ഉദ്ഘാടനം ചെയ്തു. ഡോ.രാജു ഡി കൃഷ്ണപുരം ക്ലാസുകൾ നയിച്ചു. മറവിരോഗം തിരിച്ചറിയേണ്ടതെങ്ങനെയെന്നും വരാതിരിക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങൾ എന്തൊക്കെയാണെന്നും അദ്ദേഹം ക്ലാസ്സിൽ വ്യക്തമാക്കി.


സ്കൂൾ പ്രിൻസിപ്പൽ ഫാ.മാത്യു കരീത്തറ സിഎംഐ, വൈസ് പ്രിൻസിപ്പൽ ഫാ.അലക്സ് മുരിങ്ങയിൽ സിഎംഐ, ഹെഡ്മിസ്ട്രസ് രാജിമോൾ ബി, ഡിമെൻഷ്യ കെയർ അംഗങ്ങളായ സന്തോഷ് മാട്ടേൽ, ത്രേസി ജോൺ കൊട്ടുകാപ്പള്ളി, പ്രൊഫ.സെലിൻ റോയ് തകിടിയിൽ എന്നിവർ സംസാരിച്ചു.


Reactions